നോവലും കവിതയും ആസ്വദിച്ച് കുട്ടികള്‍

കാസർകോട്: ഇരിയണ്ണി ഏ കെ ജി ഗ്രന്ഥാലയം വായനക്ക ളരിയുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകാസ്വാദന ചടങ്ങിൽ നോവലും കവിതയും ആസ്വദിച്ച് ബാലവേദി കുട്ടികൾ. എം ടി വാസുദേവൻ നായരുടെ നോവൽ ദയ എന്ന പെൺകുട്ടി, രാഘവൻ ബെള്ളിപ്പാടി യുടെ കവിതാസമാഹാരം തുറിച്ചു നോക്കുന്ന വാക്കുകൾ എന്നീ പുസ്തകങ്ങളുടെ ആസ്വാദനമാണ് നടത്തിയത് . രാഘവൻ ബെള്ളിപ്പാടി ആസ്വാദനത്തിന്റെ അർത്ഥതലങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. എസ് വി പങ്കജം,ടി കെ കൃഷ്ണൻ,പി ശകുന്തള, കെ വി നാരായണൻ, സൗമ്യ പ്രഭാകരൻ, എ പി പുരുഷോത്തമൻ,സി നാരായണി കുട്ടി, കെ ദിനേശൻ സംസാരിച്ചു. ശ്രീനന്ദ കെ അദ്ധ്യക്ഷത വഹിച്ചു. ഋത്വിക് രാജ് എം സ്വാഗതവും ദിയ കെ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page