പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ മമതയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ മമതയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ജനകീയ പ്രക്ഷോഭങ്ങളും മുന്നണി മാറ്റങ്ങളും നിര്‍ണയകമായ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാടകീയമായ ഒരു വളര്‍ച്ചയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭയിലെ ഭൂരിപക്ഷവും ഭവാനിപുര്‍ മണ്ഡലത്തിലെ ചരിത്രപരമായ വിജയവും സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ്. …

തമിഴ് നാട്ടില്‍ 120 സീറ്റുമായി വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ് നാട്ടില്‍ 120 സീറ്റുമായി വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്. സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവരെ കൂടാതെ മുസ്ലിം ലീഗും, വിടുതലൈ ചിരുതൈകള്‍ കക്ഷിയും പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തില്‍ ടിവികെ എത്തിയത്. ഗവര്‍ണറെ കണ്ട് വിജയ് പിന്തുണക്കത്ത് കൈമാറി. ടിവികെ പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ നാലു നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം …

ആസ്ക് ആലംപാടി ജി സി സി ഭാരവാഹികൾ

ദുബായ്: ആസ്ക് ആലംപാടി ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജാബിർ പോളിറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ ജനറൽ സെക്രട്ടറി യാസീൻ സി എച്ച് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദാവൂദ് മിഹ്റാജ് കണക്കും അവതരിപ്പിച്ചു. സി ബി മുഹമ്മദ്‌, ഇക്ബാൽ, കാദർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി മുഹമ്മദ്‌ എ എം (പ്രസി), ദാവൂദ് മിഹ്രാജ് (ജന സെക്ര), അസീസ് അജ്ജുൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:സിദീഖ് കോപ്പ, നസീർ സി എച്ച്, ജൗഹർ …

നീലേശ്വരം സ്വദേശി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു :4 പേർക്ക് പരിക്ക്

മംഗളുരു : കർണാടകയിലെ മുരുഡേശ്വറി ലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരത്തെ വിമുക്ത ഭടൻ സാഗർ നാഥ്‌ (44) മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിറിനടുത്തെ സത്യനാഥിന്റെ മകനാണു സാഗർനാഥ്. സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പടിഞ്ഞാറ്റം കൊഴുവലിലെ ടിവി അവിനാഷ് , ഭാര്യ നീതു, നാലു വയസുള്ള മകൾ ആവണി, ഭാര്യാ മാതാവ് ജാനകി, എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ലൂരുവിലെ ഫാദർ മുള്ളേഴ്സ് …

സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടിയിൽ; മദ്യക്കടത്തുകാരൻ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന നാലര ലിറ്റർ കർണാടക മദ്യം എക്‌സൈസ് സംഘം പിന്തുടർന്നു പിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ കടമ്പാർ ഹെദാരിയിലെ രോഹിത്ത് കെ എന്ന കോട്ടായി (28 ) സ്കൂട്ടറും മദ്യവും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സ്കൂട്ടറും മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ മനാസ് കെ വി , ജിജിൻ എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം. എം, ജിതിൻ വി, അവിനാഷ് വി, ഡ്രൈവർ പ്രവീൺ കുമാർ …

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നിറവേറ്റാന്‍ പോകുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി യില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് ഒമ്പതുമുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. എത്ര സ്ത്രീകളാണ് ദിനംപ്രതി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള …

അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട കേസില്‍ അറസ്റ്റിലായ പ്രതി പിതാവിനെയും കൊലപ്പെടുത്തിയോ? വീട്ടുവളപ്പില്‍ നിന്ന് അസ്ഥിയും വസ്ത്രങ്ങളും കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട കേസില്‍ അറസ്റ്റിലായ ഇളയമകന്‍ സജി (43) പിതാവിനെയും കൊലപ്പെടുത്തിയതായി സംശയം. എട്ടുവര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ സമാനമായ രീതിയില്‍ സജി കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ സംശയം. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വീട്ടുവളപ്പില്‍ കുഴിയെടുത്ത് പൊലീസ് പരിശോധന ആരംഭിച്ചു. അമ്മയെയും സഹോദരനെയും കുഴിച്ചിട്ട സ്ഥലത്തിന് തൊട്ടടുത്ത് അടുക്കളയുടെ ഭാഗത്തായാണ് ഇപ്പോള്‍ പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നത്. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്ന് അസ്ഥിയും വസ്ത്രങ്ങളും …

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണി; അയല്‍വാസിക്കെതിരെ കേസ്

പത്തനംതിട്ട: ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട അടൂരിലാണ് സംഭവം. 28 കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹിതയായ യുവതി ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മില്‍മ ടാങ്കര്‍ ഡ്രൈവര്‍ കൂടിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു യാത്ര പോകാനായി യുവതി …

കഞ്ചാവും മെത്താഫിറ്റാമിനുമായി അഡൂര്‍ സ്വദേശി കാസര്‍കോട് അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവും മെത്താഫിറ്റാമിനുമായി അഡൂര്‍ ചൂരലടി ഹൗസിലെ അബ്ദുള്‍ ഹമീദിനെ പാടി -അതൃക്കുഴി- ആലമ്പാടി റോഡില്‍ വച്ചു എക്‌സൈസ് അറസ്റ്റു ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ ടി കെയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം അനീഷ് കുമാര്‍, അബ്ദുള്‍ അസീസ്, അനുരാഗ്, എം വനിത, മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

വാഹനാപകടത്തില്‍ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ് തളര്‍ന്നുവീണ വയോധികന്‍ മരിച്ചു

മലപ്പുറം: വാഹനാപകടത്തില്‍ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ് തളര്‍ന്നുവീണ വയോധികന്‍ മരിച്ചു.മലപ്പുറം പുത്തന്‍ പീടിയേക്കല്‍ അന്‍വറിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (10), അന്‍വറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പുറത്തൂര്‍ എന്‍.ഒ.സി പടി പള്ളിക്ക് സമീപം ഉണ്ടായ അപകടത്തില്‍ മുഹമ്മദ് റിഹാന്‍ മരിച്ചത്. സൈക്കിളില്‍ പോവുകയായിരുന്ന റിഹാനെ പുറത്തൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം. പേരക്കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ ഹനീഫ …

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ബത്തേരി: ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലിക്ക് സമീപം തട്ടാന്‍പാറ മുരുക്കംപാടി ഉന്നതിയിലെ ചെമ്പന്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവര്‍ക്ക് നേരെ ആനയുടെ ആക്രമണമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ചെമ്പന്റെ മൃതദേഹം പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അംഗഡിമുഗര്‍ ഒടുവാര്‍ അമാനത്തുല്‍ ഇസ്ലാം മദ്രസ വാര്‍ഷികം 9നു തുടക്കം

കുമ്പള: അംഗഡിമുഗര്‍ ഒടുവാര്‍ അമാനത്തുല്‍ ഇസ്ലാം മദ്രസ വാര്‍ഷികവും മതവിജ്ഞാന സദസ്സും 09 മുതല്‍ 13 വരെ ഒടുവാര്‍ ബദര്‍ ജുമാ മസ്ജിദില്‍ നടക്കും.ശനിയാഴ്ച രാത്രി ഏഴു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഫാറുഖ് നഈമി പ്രസംഗിക്കും.ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി എട്ടുമണിക്ക് ഇസ്ലാമിക കഥാപ്രസംഗം ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാത്രി നൗഷാദ് ബാഖവി മതപ്രഭാഷണം നടത്തും.ബുധനാഴ്ച പ്രവാസി മീറ്റും സാംസകാരിക സമ്മേളനവും നടക്കും.എ. കെ. എം അഷ്റഫ് എം.എല്‍. എ …

സ്‌കൂട്ടറില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കുമ്പള എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ പീതാംബരനും സംഘവും മഞ്ചേശ്വരം, ഹൊസബെട്ടു , കീര്‍ത്തേശ്വരത്ത് നടത്തിയ പരിശോധനയിലാണ് 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. എക്‌സൈസിനെ കണ്ട് കീര്‍ത്തേശ്വരത്തെ പ്രശാന്ത് (44) സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തതായി കൂട്ടിച്ചേര്‍ത്തു.എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എം അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

കന്നുകാലി മോഷണം, കശാപ്പ്; ഉപ്പള സ്വദേശി അറസ്റ്റില്‍

മംഗ്‌ളൂരു: കന്നുകാലി മോഷണം, കശാപ്പ് എന്നീ കേസുകളില്‍ പ്രതിയായി എട്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട്, ഉപ്പള, സ്വദേശി അറസ്റ്റില്‍. കാപ്പിരി സിദ്ദീഖ് എന്ന അബൂബക്കര്‍ സിദ്ദീഖിനെയാണ് മംഗ്‌ളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.ഉള്ളാള്‍, കോണാജെ, കങ്കനാടി, മംഗ്‌ളൂരു സിറ്റി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രസ്തുത കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി ജാമ്യമില്ലാ അറസ്റ്റു വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2018 മുതല്‍ ഒളിവില്‍ പോയ കാപ്പിരി …

കൊടുംചൂട് : മത്സ്യസമ്പത്ത് വംശനാശ ഭീഷണിയിൽ : തീരദേശ മേഖലയും വറുതിയിലേക്ക്

കുമ്പള: വേനൽച്ചൂടിൽ കടലും തീരദേശമേഖലയും വരുതിയിലേക്കു മാറുന്നു. മത്സ്യത്തൊഴിലാളികൾ ഇത്രയേറെ വറുതിയിലും, പ്രതിസന്ധിയിലുമായ കാലം അടുത്തൊന്നുമുണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.കഴിഞ്ഞ വർഷത്തെ കാലവർഷവും,ട്രോളിംഗ് നിരോധനവുമൊക്കെ കഴിഞ്ഞ് കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശയിലാണ്.മത്സ്യ ലഭ്യതയുടെ കുറവ്, കടലേറ്റം, അസഹ്യമായ ചൂടിൽ മത്സ്യ സമ്പത്തിന് നേരിട്ട ഭീഷണി കൂടിയാ കുമ്പോൾ ഈ വർഷം മൊത്തം കടലോരവാസികൾ വറുതിയിലാണ്. മത്സ്യബന്ധനം അന്യമായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ ചൂട് വർദ്ധിച്ചതോടെയാണ് തീരപ്രദേശത്ത് നിന്ന് ആഴക്കടലിലേക്ക് മത്സ്യങ്ങൾ നീങ്ങിയതെന്ന് മത്സ്യ …

വൈദ്യുതി പ്രതിസന്ധി: ദേശീയവേദി വൈദ്യുതി ബോഡ്എം.ഡി.ക്ക് നിവേദനം നൽകി

കാസർകോട്: ജില്ലയിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നു മൊഗ്രാൽ ദേശീയവേദി കെ.എസ്.ഇ.ബി ചെയർമാൻ മിൻഹാജ് ആലത്തിനോട് ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിൽ ദിവസവും അഞ്ചു മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുവെന്നു നിവേദനത്തിൽ പറഞ്ഞു.ചില ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടാൽ രണ്ടു ദിവസം കഴിഞ്ഞാണ് പുനസ്ഥാപിക്കുന്നത്.അസഹ്യമായ ചൂടുകാലത്ത് ഇത് വലിയ ദുരിതമാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അനന്തപുരം സബ്സ്റ്റേഷന് കീഴിൽ വരുന്ന പ്രദേശങ്ങളാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.ലോഡ് ഷെഡ്ഡിങ്ങിന് പുറമേ നിരന്തരമായുള്ള പവർ കട്ടിംഗ് ജനങ്ങൾക്കു തീരാ ദുരിതം …

ഹാന്റ വൈറസ് ബാധയുടെ ആശങ്കയില്‍ ലോകം; രണ്ട് ഇന്ത്യാക്കാരും കപ്പലില്‍ ഉണ്ടെന്ന് എം.വി ഹോണ്ടിയസ് അധികൃതരുടെ സ്ഥിരീകരണം

ന്യൂഡല്‍ഹി: ഹാന്റ വൈറസ് കണ്ടെത്തിയ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള എം.വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടെന്ന് എം.വി ഹോണ്ടിയസ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവങ്ങളും ആരോഗ്യസ്ഥിതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.69 വയസ്സുള്ള ഡച്ചുകാരിയായ സ്ത്രീയും ഭര്‍ത്താവും, ജര്‍മ്മന്‍ യുവതിയും ഉള്‍പ്പെടെ മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 യാത്രക്കാരുമായി പശ്ചിമ ആഫ്രിക്കന്‍ തീരത്തുള്ള എം.വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലാണ് വൈറസ് ബാധ …

ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കരിന്തളം: കരിന്തളത്തെ വി.ടി.തോമസ് (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.സിപിഎം മുൻ കരിന്തളം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ :റോസമ്മ തോമസ്. മക്കൾ: സരീഷ് ( വിമുക്തഭടൻ ) സനോജ് (ചെന്നൈ) മരുമക്കൾ : ജോബിന (നേഴ്സ് എൻ കെ ബി എം ആശുപത്രി നീലേശ്വരം) ,അഞ്ജു (ഭീമനടി).