സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടിയിൽ; മദ്യക്കടത്തുകാരൻ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന നാലര ലിറ്റർ കർണാടക മദ്യം എക്‌സൈസ് സംഘം പിന്തുടർന്നു പിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ കടമ്പാർ ഹെദാരിയിലെ രോഹിത്ത് കെ എന്ന കോട്ടായി (28 ) സ്കൂട്ടറും മദ്യവും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സ്കൂട്ടറും മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ മനാസ് കെ വി , ജിജിൻ എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം. എം, ജിതിൻ വി, അവിനാഷ് വി, ഡ്രൈവർ പ്രവീൺ കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page