തമിഴ് നാട്ടില്‍ 120 സീറ്റുമായി വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ് നാട്ടില്‍ 120 സീറ്റുമായി വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്. സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവരെ കൂടാതെ മുസ്ലിം ലീഗും, വിടുതലൈ ചിരുതൈകള്‍ കക്ഷിയും പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തില്‍ ടിവികെ എത്തിയത്. ഗവര്‍ണറെ കണ്ട് വിജയ് പിന്തുണക്കത്ത് കൈമാറി. ടിവികെ പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ നാലു നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്‌നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. കഴിഞ്ഞമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് യുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. കന്നിയംഗത്തില്‍ തന്നെ 234 സീറ്റുകളില്‍ 108 എണ്ണം സ്വന്തമാക്കി. വിജയ് രണ്ട് മണ്ഡലങ്ങളിലാണ് വിജയിച്ചത്. അതിനാല്‍ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി ടിവികെയ്ക്ക് ആവശ്യമായിരുന്നു. വ്യാഴാഴ്ച ഗവര്‍ണറുമായി നടന്ന കൂടിക്കാഴ്ചയില്‍, 113 എംഎല്‍എമാരെ മാത്രം വച്ച് നിങ്ങള്‍ എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഏതൊക്കെ പാര്‍ട്ടികള്‍ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. അന്ന് വിജയ് നല്‍കിയ മറുപടിയില്‍ ഗവര്‍ണര്‍ തൃപ്തനായിരുന്നില്ല. പിന്തുണച്ചവരുടെ സീറ്റുനില ഇങ്ങനെ: കോണ്‍ഗ്രസ് (5), മുസ്‌ലിം ലീഗ് (2), സിപിഎം (2), സിപിഐ (2), വിടുതലൈ ചിരുതൈകള്‍ കക്ഷി (2).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page