അംഗഡിമുഗര്‍ ഒടുവാര്‍ അമാനത്തുല്‍ ഇസ്ലാം മദ്രസ വാര്‍ഷികം 9നു തുടക്കം

കുമ്പള: അംഗഡിമുഗര്‍ ഒടുവാര്‍ അമാനത്തുല്‍ ഇസ്ലാം മദ്രസ വാര്‍ഷികവും മതവിജ്ഞാന സദസ്സും 09 മുതല്‍ 13 വരെ ഒടുവാര്‍ ബദര്‍ ജുമാ മസ്ജിദില്‍ നടക്കും.
ശനിയാഴ്ച രാത്രി ഏഴു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഫാറുഖ് നഈമി പ്രസംഗിക്കും.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി എട്ടുമണിക്ക് ഇസ്ലാമിക കഥാപ്രസംഗം ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാത്രി നൗഷാദ് ബാഖവി മതപ്രഭാഷണം നടത്തും.
ബുധനാഴ്ച പ്രവാസി മീറ്റും സാംസകാരിക സമ്മേളനവും നടക്കും.
എ. കെ. എം അഷ്റഫ് എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോമശേഖര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍, ഗ്രാമ പഞ്ചായത്തംഗം ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എട്ടു മണിക്ക്
സ്വലാത്ത് വാര്‍ഷികവും പ്രാര്‍ത്ഥന സദസ്സും കമ്പാര്‍ ജുമാ മസ്ജിദ് ഖതീബ് സലാം ഫൈസി ഉദ്ഘാടനം ചെയ്യും.
റാഷിദ് ഹിമമി സഖാഫി നേതൃത്വം നല്‍കും.
പത്രസമ്മേളനത്തില്‍ ബദര്‍ ജുമ മസ്ജിദ് ഖതീബ് റാഷിദ് ഹിമമി സഖാഫി, ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍, സ്വാഗതസംഘം ചെയര്‍മാന്‍ റഫീഖ്, കണ്‍വീനര്‍ ഹാരിസ് സി.എച്ച്, ഹുസൈന്‍ മുബാറക്, മുനീര്‍, ബഷീര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page