വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നിറവേറ്റാന്‍ പോകുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി യില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് ഒമ്പതുമുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. എത്ര സ്ത്രീകളാണ് ദിനംപ്രതി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.
പ്രതിദിനം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page