അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു: ഹൂസ്റ്റണിൽ ഗാലന് 4 ഡോളർ കടന്നു

പി പി ചെറിയാൻഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങളെത്തുടർന്ന് ടെക്സാസിൽ ഇന്ധനവില കുതിച്ചുയർന്നു . ഹൂസ്റ്റണിൽ പെട്രോൾ വില ഗാലന് 4 ഡോളർ എന്ന നിരക്കിലെത്തി. 2022-ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന വില രേഖപ്പെടുത്തുന്നത്. ടെക്സാസിലെ ശരാശരി ഇന്ധനവില ഔദ്യോഗികമായി 4 ഡോളറിൽ എത്തി. ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിലുണ്ടായ തടസ്സങ്ങളുമാണ് വില കൂടാൻ പ്രധാന കാരണം. അമിതവേഗത കുറയ്ക്കുന്നതും ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുന്നതും ഇന്ധനം ലാഭിക്കാൻ സഹായിക്കും. …

ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം 12 ന്

പി പി ചെറിയാൻ ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈൻ സമ്മേളനം മെയ് 12 ചൊവ്വാഴ്ച കൊണ്ടാടും .ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിതെന്നു സംഘാടകർ അറിയിച്ചു.ആ ഘോഷത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും ദൈവവചനം പങ്കുവെക്കും . ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നു അഭ്യർത്ഥിച്ചു .

ബന്തടുക്ക, മാണിമൂലയിലെ വീട്ടിലെ അടുക്കളയില്‍ രാജവെമ്പാല; 8 അടിയോളം നീളമുള്ള പാമ്പിന്റെ ഭാരം 16 കിലോ, വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി

കാസര്‍കോട്: ബന്തടുക്ക, മാണിമൂലയിലെ വീട്ടിലെ അടുക്കളയില്‍ രാജവെമ്പാല. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടയച്ചു. ബന്തടുക്കയിലെ പി കെ ബാലകൃഷ്ണന്റെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. അടുക്കളയിൽ വച്ചിരുന്ന .പാത്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബോവിക്കാനത്തു നിന്നു വനം വകുപ്പിന്റെ ആര്‍ ആര്‍ ടി എത്തി പാമ്പിനെ പിടികൂടി. എട്ട് അടി നീളവും 16കിലോ തൂക്കവുമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പെട്ടെന്നു കണ്ടതിനാലാണ് അപകടം …

മക്കയില്‍ തീപിടുത്തം; പുക ശ്വസിച്ച് ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

മക്ക: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് കാസര്‍കോട്, ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ചെറുവത്തൂര്‍, തുരുത്തി, മലപ്പിലെ പഴയ പാട്ടില്ലത്ത് നസീമ മന്‍സിലില്‍ പി പി മുഹമ്മദ് കുഞ്ഞി (65)യാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര്‍ ബംഗ്‌ളാദേശ് സ്വദേശികളാണ്.25 വര്‍ഷമായി മക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു മുഹമ്മദ് കുഞ്ഞി. ഭാര്യ: സാഹിന. മക്കള്‍: ഷാമില്‍ മിഷാല്‍. പരേതനായ എം ടി അമീറലിയുടെയും പി പി സഫിയത്തിന്റെയും മകനാണ്. സഹോദരങ്ങള്‍ പി പി അബ്ദുല്‍ …

മലപ്പുറത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

മലപ്പുറം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ആണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ അധ്യാപകരില്‍ നിന്നുള്ള മാനസിക പീഡനമാണ് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയെ പലതരത്തില്‍ അധ്യാപകര്‍ പതിവായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇതേതുടര്‍ന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അധ്യാപകര്‍ ടി.സി നല്‍കാന്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തേജസ് ഒരു വിഷയത്തില്‍ തോറ്റിരുന്നുവെന്നു അധ്യാപകര്‍ പറയുന്നു. സംഭവത്തില്‍ …

മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കവടിയാറുള്ള വസതിയിലെത്തിച്ചു. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പതിനാറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചു; രണ്ടാനുപ്പക്കെതിരെ രണ്ട് പോക്‌സോ കേസ്, അറസ്റ്റ്

കാസര്‍കോട്: പതിനാറും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ പെൺകുട്ടികളുടെ രണ്ടാനുപ്പയും കണ്ണൂര്‍, പാപ്പിനിശ്ശേരി സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.2024 സെപ്തംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരാതി പ്രകാരം രണ്ടു പോക്‌സോ കേസുകളാണ് രണ്ടാനുപ്പയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. സഹോദരങ്ങളായ രണ്ടു കുട്ടികളും ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിക്കുന്നത്. സംഭവസമയത്ത് ഇരുവരും ഓണാവധിക്ക് ഉമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതായിരുന്നു. സംഭവം സംബന്ധിച്ച് കഴിഞ്ഞ …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ​ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം യുദ്ധസമാനമായ സാഹചര്യത്തിൽ തുടരുകയാണ്. ​പ്രത്യാക്രമണം: യുഎസ് സൈന്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക പ്രത്യാക്രമണം നടത്തി. ഇറാനിയൻ മിസൈൽ – ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ​ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ നികുതിയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസ് നാവികസേന …