ബത്തേരി: ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലിക്ക് സമീപം തട്ടാന്‍പാറ മുരുക്കംപാടി ഉന്നതിയിലെ ചെമ്പന്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവര്‍ക്ക് നേരെ ആനയുടെ ആക്രമണമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ചെമ്പന്റെ മൃതദേഹം പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







