വാഹനാപകടത്തില്‍ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ് തളര്‍ന്നുവീണ വയോധികന്‍ മരിച്ചു

മലപ്പുറം: വാഹനാപകടത്തില്‍ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ് തളര്‍ന്നുവീണ വയോധികന്‍ മരിച്ചു.
മലപ്പുറം പുത്തന്‍ പീടിയേക്കല്‍ അന്‍വറിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (10), അന്‍വറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പുറത്തൂര്‍ എന്‍.ഒ.സി പടി പള്ളിക്ക് സമീപം ഉണ്ടായ അപകടത്തില്‍ മുഹമ്മദ് റിഹാന്‍ മരിച്ചത്. സൈക്കിളില്‍ പോവുകയായിരുന്ന റിഹാനെ പുറത്തൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം.

പേരക്കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ ഹനീഫ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അന്‍വര്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്വ സഹോദരങ്ങളാണ്. റിഹാന്റേയും ഹനീഫയുടേയും അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സമീപവാസികളും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page