കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കുമ്പള എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ പീതാംബരനും സംഘവും മഞ്ചേശ്വരം, ഹൊസബെട്ടു , കീര്‍ത്തേശ്വരത്ത് നടത്തിയ പരിശോധനയിലാണ് 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. എക്‌സൈസിനെ കണ്ട് കീര്‍ത്തേശ്വരത്തെ പ്രശാന്ത് (44) സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തതായി കൂട്ടിച്ചേര്‍ത്തു.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എം അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.






