മംഗ്‌ളൂരു: കന്നുകാലി മോഷണം, കശാപ്പ് എന്നീ കേസുകളില്‍ പ്രതിയായി എട്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട്, ഉപ്പള, സ്വദേശി അറസ്റ്റില്‍. കാപ്പിരി സിദ്ദീഖ് എന്ന അബൂബക്കര്‍ സിദ്ദീഖിനെയാണ് മംഗ്‌ളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.
ഉള്ളാള്‍, കോണാജെ, കങ്കനാടി, മംഗ്‌ളൂരു സിറ്റി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രസ്തുത കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി ജാമ്യമില്ലാ അറസ്റ്റു വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2018 മുതല്‍ ഒളിവില്‍ പോയ കാപ്പിരി സിദ്ദീഖിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.







