ദുബായ്: ആസ്ക് ആലംപാടി ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജാബിർ പോളിറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ ജനറൽ സെക്രട്ടറി യാസീൻ സി എച്ച് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദാവൂദ് മിഹ്റാജ് കണക്കും അവതരിപ്പിച്ചു. സി ബി മുഹമ്മദ്, ഇക്ബാൽ, കാദർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി മുഹമ്മദ് എ എം (പ്രസി), ദാവൂദ് മിഹ്രാജ് (ജന സെക്ര), അസീസ് അജ്ജുൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:സിദീഖ് കോപ്പ, നസീർ സി എച്ച്, ജൗഹർ (വൈ പ്രസി), അസ്‌കർ മൗലവി, സിദ്ദിഖ് ബൽപ്പു, ഫാഹിസ് ഫാഹി ( ജോ: സെക്ര) ജാബിർ പോളിറ്റ്, യാസീൻ സി എച്ച്, ഇബ്രാഹിം മിഹ്റാജ്, ലത്തീഫ് സി എ, അമീനു മളിയിൽ, ഔഫ് കന്നിക്കാട്, ആഷി നാൽത്തടുക്ക, റഹീം സി എ, അൻവർ നാൽത്തടുക്ക, നൗഷാദ് ടി എം, മുനൈസ് എ ആർ, (എക്സി ) എന്നി വരെയും തിരഞ്ഞെടുത്തു.







