കാസര്‍കോട്: കഞ്ചാവും മെത്താഫിറ്റാമിനുമായി അഡൂര്‍ ചൂരലടി ഹൗസിലെ അബ്
ദുള്‍ ഹമീദിനെ പാടി -അതൃക്കുഴി- ആലമ്പാടി റോഡില്‍ വച്ചു എക്‌സൈസ് അറസ്റ്റു ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ ടി കെയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം അനീഷ് കുമാര്‍, അബ്ദുള്‍ അസീസ്, അനുരാഗ്, എം വനിത, മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.







