16 കാരനായ വിദ്യാര്‍ത്ഥിക്ക് ലഹരി നല്‍കി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; 36 കാരിയായ അധ്യാപികയ്ക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക്: 16 കാരനായ വിദ്യാര്‍ത്ഥിക്ക് ലഹരി നല്‍കി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ 36 കാരിയായ അധ്യാപികയ്ക്ക് തടവുശിക്ഷ. പെന്‍സില്‍വാനിയയിലെ മിഷേല്‍ മെര്‍കോഗ്ലിയാനോയ്ക്കാണ് അമേരിക്കന്‍ കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടെ അധ്യാപിക കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്.

ആറര വര്‍ഷത്തിലധികം പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടതായി ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. 15 തവണ അധ്യാപിക കഞ്ചാവ് വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഇരുവരും അത് ഒരുമിച്ച് ഉപയോഗിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. വെയ്നിലെ അധ്യാപികയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു സംഭവം.

വിദ്യാര്‍ത്ഥി തന്റെ സഹോദരിയോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും അധ്യാപികയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവരുടെ അധ്യാപന ലൈസന്‍സ് റദ്ദാക്കിയതായും പ്രൊബേഷന്‍ കാലയളവില്‍ കുട്ടികളുമായി ഇടപെടുന്നതില്‍ നിന്ന് വിലക്കിയതായും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page