ഭാര്യയ്‌ക്കൊപ്പം കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എം.എല്‍.എ ടി.കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് ഭാര്യ കെ.പി രമണിക്കൊപ്പം ടി.കെ ഗോവിന്ദന്‍ കൊടിയേരിയുടെ വീട്ടിലെത്തിയത്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം കൊടിയേരിയുടെ വീട്ടിലെ ഓര്‍മ്മ ചിത്രങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മടങ്ങിയത്.

വ്യക്തിപരമായ സന്ദര്‍ശനമെന്നും അതിന് രാഷ്ട്രീയം ഇല്ലെന്നുമാണ് ഇതിനോട് കൊടിയേരി ബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചത്. കൊടിയേരിയെ സ്‌നേഹിക്കുന്നവരാണ് ഇവിടെ വരുന്നത്. അവര്‍ക്ക് മുമ്പില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കൊടിയേരിയുടെ കുടുംബം പറഞ്ഞു. കൊടിയേരിയെ മനസ്സില്‍ കൊണ്ടുനടക്കുന്നവരെ സ്വീകരിക്കും, മറ്റുള്ളവര്‍ എന്തുപറയുമെന്നത് തങ്ങള്‍ക്ക് വിഷയമല്ല. വീട്ടില്‍ വരുന്നവരെ വര്‍ഗ്ഗ വഞ്ചകരെന്ന് പറയില്ല. താന്‍ ആര്‍ക്കും അടിമയല്ലെന്നും കൊടിയേരിയുടെ ഭാര്യ വിനോദിനി മാധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദന്റെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. പാര്‍ട്ടി വിട്ട് പാര്‍ട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സി.പി.എം നേതാവിന്റെ വീട്ടിലെത്തുന്നത് ഇത് ആദ്യമാണ്. പാര്‍ട്ടി വിട്ടവരെ അകറ്റുന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവിന്ദന്റെ സന്ദര്‍ശനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page