ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമ; പിന്നാലെ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി എരുമയെ ഓടിച്ചുവിട്ട് ലോക്കോ പൈലറ്റ്; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമയെ കണ്ട് അതിനെ ട്രാക്കില്‍ നിന്ന് ഓടിച്ചുവിടുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലോക്കോ പൈലറ്റിന്റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക്കോ പൈലറ്റിന്റെ മനസ്സാന്നിധ്യം ഒരു ജീവിയുടെ ജീവനാണ് രക്ഷപ്പെടുത്തിയത്.

റെയില്‍വേ ലൈനിന് സമീപം അപകടകരമായ രീതിയില്‍ മേയുന്ന ഒരു കൂട്ടം എരുമകളെ വീഡിയോയില്‍ കാണാം. മറ്റ് എരുമകളെല്ലാം ട്രാക്കിന് സമീപത്തായിരുന്നു. ഒരു എരുമ മാത്രമാണ് ട്രാക്കിന് നടുവില്‍ സ്ഥാനമുറപ്പിച്ചത്. ഈ സമയത്ത് അതുവഴി വന്ന ട്രെയിനിലെ ലോക്കോ പൈലറ്റ് എരുമയെ കണ്ട് ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ട്രാക്കിലൂടെ എരുമയ്ക്ക് അരികിലേക്ക് നീങ്ങി.

ലോക്കോ പൈലറ്റിനെ കണ്ട എരുമ, ട്രാക്കില്‍ കൂടി മുന്നോട്ട് ഓടി. പിന്നാലെ ഓടിയ ലോക്കോ പൈലറ്റ് ഒടുവില്‍ എരുമയെ ട്രാക്കില്‍ നിന്നും പുറത്താക്കുകയായിരുന്നു. പിന്നാലെ അദ്ദേഹം നിര്‍ത്തിയിട്ട ട്രെയിനിന് അടുത്തേക്ക് തിരികെ നടക്കുന്നതും കാണാം. നിരവധി പേരാണ് ലോക്കോ പൈലറ്റിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page