കാസര്‍കോട്: മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഷേണി ,മണിയമ്പാറ സ്വദേശിയും ഇപ്പോള്‍ ഉക്കിനടുക്ക, മസ്ജിദിനു സമീപത്തു താമസക്കാരനുമായ സാദിഖ് (55) ആണ് മരിച്ചത്. ചൊച്ചാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകള്‍ ഡോ.സര്‍ഫുന്നീസയുടെയും പന്നിപ്പാറയിലെ ഡോ. നബ്ഹാന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു.
ഭാര്യ: സഫിയ. മറ്റുമക്കള്‍: സാജിദ, സിബിലയത്ത്, മുസ്തഫ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി (ബാപാലിപൊനം മഹല്‍ പ്രസിഡണ്ട്), അബ്ദുള്ള ഹാജി, അബ്ദുല്‍ റഹ്‌മാന്‍, കുഞ്ഞഹമ്മദ് ഹാജി, ഹസൈനാര്‍, ബീഫാത്തിമ, റാബിയ, അഷ്‌റഫ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ്.






