കാസര്‍കോട്: സ്മാര്‍ട്ട് പെരിയ 12-ാം വാര്‍ഷികാഘോഷം ‘ഗുല്‍മോഹര്‍’ മെയ് 9ന് ശനിയാഴ്ച വിവിധ പരിപാടികളോടെ പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ശ്രീവത്സന്‍ ആധ്യക്ഷം വഹിക്കുന്ന പരിപാടിയിൽ സിനിമാ – നാടക നടന്‍ രാജേഷ് അഴീക്കോടന്‍, കന്നഡ സിനിമാതാരം ശരണ്‍ രാജ് എന്നിവർ വിശിഷ്ടാതിഥികളാകും. സെക്രട്ടറി അനില്‍കുമാര്‍, കോ- ഓര്‍ഡിനേറ്റര്‍ വി കുമാരന്‍ സംസാരിക്കും. തുടര്‍ന്ന് കാസര്‍കോട് മര്‍മ്മാശ്രമത്തിന്റെ കളരിപ്പയറ്റ്, അരവത്ത് മട്ടൈങ്ങാനം, ശ്രീപൂബാണംകുഴി ക്ഷേത്ര വനിതാ പൂരക്കളി സംഘത്തിന്റെ പൂരക്കളി, മണിയന്തട്ട ക്ഷേത്ര മാതൃസമിതി ,പെരിയ ഭജനമന്ദിര മാതൃസമിതി എന്നിവരുടെ തിരുവാതിരക്കളി എന്നിവ നടക്കും. തുടര്‍ന്ന് പ്രഭാകരന്‍ ചാലിങ്കാല്‍ സംവിധാനം ചെയ്ത് സ്മാര്‍ട്ട് പെരിയ അവതരിപ്പിക്കുന്ന നാടകം ‘ദര്‍ശന ആര്‍ട്‌സ് ക്ലബ്ബ്.’







