മൊയ്തീന്‍ പെര്‍വാഡ് അന്തരിച്ചു

കുമ്പള: കുമ്പള മാവിനകട്ട സോനാ വില്ലയില്‍ പരേതരായ അബ്ദുല്‍ ഖാദര്‍ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകന്‍ മൊയ്തീന്‍ പെര്‍വാഡ് (60) അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രഭാത സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാല്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധിയും, മെക് 7 മൊഗ്രാല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗവുമായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: നിലോഫര്‍, സോന, താനിയ, മര്‍ഴൂഖ്. മരുമക്കള്‍: നാസര്‍ ജനപ്രിയ(ഉപ്പള), ഷമീര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: ഗഫൂര്‍ ലണ്ടന്‍, ഫാത്തിബി, കുഞ്ഞിബി, നഫീസ, മൈമൂന, പരേതരായ സാലി കുമ്പള, അബ്ബാസ്, അബൂബക്കര്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ് അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page