ഉദുമയിൽ സിപിഎം ഓഫീസിനു നേരെ അക്രമം; പൂച്ചക്കാട്ട് വെയ്റ്റിംഗ്ഷെഡ് തകർത്തു

കാസർകോട്: നിയമസഭാ തെരത്തെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ബേക്കൽ പൊലീസ്‌ സ്റ്റേഷൻ പരിധിയിലെ ഉദുമ, നാലാംവാതുക്കാലിൽ അക്രമം . മൂന്നു യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. യുഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിനകത്ത് അതിക്രമിച്ചു കയറി അക്രമം നടത്തിയെന്നാണ് കേസ്. പൂച്ചക്കാട്ടും നേരിയ സംഘർഷം ഉണ്ടായി. വൈറ്റിംഗ് ഷെഡ് തകർത്തു. പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.

കാസര്‍കോട് ജില്ലയില്‍ നിന്നു ഇക്കുറി മന്ത്രി ഉണ്ടാകുമോ? സാധ്യത ആര്‍ക്ക്?

കാസര്‍കോട്: പത്തുവര്‍ഷത്തെ ഇടതു തുടര്‍ ഭരണത്തിനു കര്‍ട്ടന്‍ വീഴ്ത്തി കൊണ്ട് യുഡിഎഫ് കരസ്ഥമാക്കിയത് കനത്ത വിജയം. കാസര്‍കോട് ജില്ലയില്‍ ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ നാലും യുഡിഎഫ് പിടിച്ചെടുത്തു. മഞ്ചേശ്വരവും കാസര്‍കോടും ലീഗ് വര്‍ധിത വീര്യത്തോടെ നിലനിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ആദ്യമായി പിടിച്ചെടുത്തു. 35 വര്‍ഷമായി എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന ഉദുമ പിടിച്ചെടുക്കാനും കഴിഞ്ഞു. എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടുകയും ഉദുമയില്‍ വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ സിഎച്ച് കുഞ്ഞമ്പു മന്ത്രിയാകുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ …

കരിച്ചേരി പുഴയിൽ കുളിക്കുകയായിരുന്ന രണ്ട് കുട്ടികളെ നീർനായ കടിച്ചു: ആശുപത്രിയിലേക്ക് കൊണ്ടുപോയി

കാസർകോട്: കരിച്ചേരി പുഴയിലെ നീട്ടാങ്കോട്ട് പുഴയിൽ കുളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ നീർനായ കടിച്ചു. നീർ നായയുടെ കടിയേറ്റു സാരമായി പരിക്കേറ്റ ഇവരെ കാസർകോട്ടു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറമ്പ മുങ്ങത്തെ അശോകന്റെ മകനും കരിച്ചേരി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡറുമായ ആരവ്,ഇതേ സ്ഥലവാസി ജനാർദ്ദനന്റെ മകനും ചട്ടഞ്ചാൽ സ്കൂൾ പത്താംതരം വിദ്യാർത്ഥിയുമായ കണ്ണൻ എന്ന ദേവജ് എന്നിവരെയാണ് നീർ നായ കടിച്ചത്.ഇന്ന് വൈകിട്ട് പുഴയ്ക്ക് അക്കരയിക്കരെ നീന്തിക്കളിക്കുന്ന തിനിടയിലാണ് നീർ നായ കടിച്ചത്. കുട്ടികളെ ഉടനെ …

പേരാമ്പ്രയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയക്ക് 5087 വോട്ട് ഭൂരിപക്ഷം

കോഴിക്കോട്: പേരാമ്പ്രയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയക്ക് 5087 വോട്ട് ഭൂരിപക്ഷം ലഭിച്ചു. സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പേരാമ്പ്ര. അധികാരത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തന്റെ വിജയമെന്ന് ഫാത്തിമ പ്രതികരിച്ചു.

കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാല്‍ 1012 വോട്ടിന് വിജയിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാല്‍ 1012 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അവസാനഘട്ടം വരെ മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടന്നത്. സിപിഎം നേതാവായിരുന്ന അയിഷ പോറ്റി സിപിഎമ്മില്‍ നിന്ന് രാജിവച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തുടക്കത്തില്‍ അയിഷ പോറ്റി വിജയിക്കുമെന്നാണ് കരുതിയത്. പിന്നീട് ലീഡ് നില മാറി മറിയുകയായിരുന്നു.

മഞ്ചേശ്വരവും കാസര്‍കോടും ലീഗ് നില നിര്‍ത്തി; ഉദുമയും തൃക്കരിപ്പൂരും പിടിച്ച് കോണ്‍ഗ്രസ്, കാഞ്ഞങ്ങാട് സി പി ഐയ്ക്ക് തന്നെ ,സി പി എമ്മിനു ഇക്കുറി ജില്ലയില്‍ എം എല്‍ എ ഇല്ല

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിംഗിലേയ്ക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളില്‍ യു ഡി എഫും എല്‍ ഡി എഫ് 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബി ജെ പി വിജയിച്ചു.എന്‍ ഡി എ വിജയ പ്രതീക്ഷകള്‍ ഏറെ പുലര്‍ത്തിയിരുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലീംലീഗ് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരത്ത് ലീഗിലെ എ കെ എം അഷ്‌റഫ് 28000ല്‍പ്പരം വോട്ടുകള്‍ക്കും കാസര്‍കോട്ട് കല്ലട്ര മാഹിന്‍ 22698 …

കേരളത്തില്‍ വിരിഞ്ഞത് മൂന്നു താമരകള്‍; കഴക്കൂട്ടവും നേമവും ചാത്തന്നൂരും ബി ജെ പിക്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളില്‍ ബി ജെ പി വിജയിച്ചു.നേമത്ത് മന്ത്രി ശിവന്‍ കുട്ടിയെ താല്‍പ്പിച്ച് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിച്ച് വി മുരളീധരനും വിജയിച്ചു. ചാത്തന്നൂരില്‍ ബി ബി ഗോപകുമാറാണ് വിജയിച്ചത്. 2016ല തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നു ഒ രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ല്‍ നേമം ബി ജെ പിക്ക് നഷ്ടപ്പെട്ടു .എങ്കിലും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു നേടിയാണ് പാര്‍ട്ടി കരുത്ത് കാട്ടിയത്.

കേരളത്തില്‍ വേനല്‍ച്ചൂട് രൂക്ഷം; അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പല ജില്ലകളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 41.1 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നും, വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളില്‍ യെല്ലോ …

ബേപ്പൂരില്‍ മുഹമ്മദ് റിയാസിനു 7487 വോട്ടു ഭൂരിപക്ഷം

ബേപ്പൂര്‍: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. റിയാസിന് 81,849 വോട്ടും പിവി അന്‍വറിന് (യുഡിഎഫ് സ്വതന്ത്ര്യന്‍) 74,362 വോട്ടും, അഡ്വ. പ്രകാശ് ബാബുവിന് (എന്‍ഡിഎ) 26,543 വോട്ടും ലഭിച്ചു. മുപ്പത്തിയഞ്ച് വര്‍ഷമായി ഇടതുകോട്ടയായി ഉറച്ചുനില്‍ക്കുന്ന മണ്ഡലമാണ് ബേപ്പൂര്‍. ഇത്തവണ ബേപ്പൂരില്‍ കടുത്ത മത്സരമായിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പിവി അന്‍വറും തമ്മിലായിരുന്നു പ്രധാന മത്സരം.

മാറ്റമില്ലാതെ സ്വര്‍ണവില; പവന് 1,10,680 രൂപ

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. രാജ്യാന്തര വില താഴേക്ക് നീങ്ങിയെങ്കിലും കേരളത്തില്‍ വില മാറ്റേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില. ഔണ്‍സിന് 19 ഡോളര്‍ കുറഞ്ഞ് 4610 ഡോളറാണ് രാജ്യാന്തര വില. ഹോര്‍മുസിനെ ചൊല്ലി യുഎസും ഇറാനും തമ്മിലെ തര്‍ക്കം വീണ്ടും കലുഷിതമായിട്ടുണ്ട്. എങ്കിലും, ഹോര്‍മുസിലെ കപ്പലുകളെ മോചിപ്പിക്കുമെന്ന ട്രംപിന്റെ പുതിയ പ്രസ്താവനയ്ക്കും എണ്ണ ഉല്‍പാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിനും പിന്നാലെ ക്രൂഡോയില്‍ വില കുറഞ്ഞിരുന്നു. ഇതാണ്, …

നേമത്ത് വീണ്ടും ബിജെപി; 3800 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു

തിരുവനന്തപുരം: നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു. 3800 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം നേമം മണ്ഡലത്തിലൂടെ ബിജെപിക്ക് രണ്ടാമതൊരു അക്കൗണ്ട് തുറന്നുകൊടുത്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടിയേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥനേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നേരത്തെ ചാത്തന്നൂരിലൂടെയും ബിജെപി സീറ്റ് നേടിയിരുന്നു. ചാത്തന്നൂരില്‍ 4000 ലേറെ വോട്ടുകള്‍ക്കാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ബി.ബി. ഗോപകുമാര്‍ ബിജെപിക്ക് വേണ്ടി ആദ്യ അക്കൗണ്ട് തുറന്നത്. ജനങ്ങള്‍ തന്ന അവസരത്തിന് രാജീവ് ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു. ഇന്നു മുതല്‍ നേമത്തെ …

തൃക്കരിപ്പൂരിലെ കോട്ടയും പൊട്ടി; സന്ദീപ് വാര്യര്‍ക്ക് അട്ടിമറി വിജയം

കാസര്‍കോട്: രക്തസാക്ഷികളുടെ നാടായ കയ്യൂരും ചീമേനിയും ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് പിടിച്ചെടുത്തു. നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്കു സി പി എമ്മിലെ വി പി പി മുസ്തഫയെ കീഴടക്കിക്കൊണ്ടാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ കാസര്‍കോട് ജില്ലയിലെ കന്നി മത്സരത്തില്‍ വിജയക്കൊടി നാട്ടിയത്.മണ്ഡലത്തിന്റെ രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ് തൃക്കരിപ്പൂര്‍ മണ്ഡലം സി പി എമ്മിനു നഷ്ടമാകുന്നത്. അനിശ്ചിതത്വത്തിനു ഒടുവിലാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍ ഗോദയില്‍ ഇറങ്ങിയത്.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ 2796 വോട്ടിനു വിജയിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നു കെ. മുരളീധരന്‍ വിജയിച്ചു. 2796 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ വി.കെ പ്രശാന്തിനെ കീഴടക്കിയത്. റിട്ട ഡിജിപി ആര്‍ ശ്രീലേഖ മൂന്നാം സ്ഥാനത്താണ്. ബിജെപി പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.

കൊല്ലം ചാത്തന്നൂരില്‍ ബി ജെ പി; ബി ബി ഗോപകുമാര്‍ വിജയിച്ചു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ബി ജെ പിയുടെ സ്‌കോര്‍ ബോഡ് തുറന്നു.കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലാണ് നാട്ടുകാരനും ബി ജെ പി പ്രവര്‍ത്തകനുമായ ബി ബി ഗോപകുമാര്‍ 4002 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. സി പി ഐയുടെ പ്രമുഖ നേതാവും സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആര്‍ രാജേന്ദ്രനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മണ്ഡലത്തില്‍ സജീവമായിരുന്നു.ബിബി ഗോപകുമാറിന് 46567വോട്ടും ആര്‍ രാജേന്ദ്രനാണ് 42881 വോട്ടും കോണ്‍ഗ്രസിലെ സൂരജ് രവിക്ക് 32390 വോട്ടും ലഭിച്ചു.2011ലും …

കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വിജയിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വിജയിച്ചു. 15,316 വോട്ടിനാണ് തൊട്ടടുത്ത എതിരാളി യുഡിഎഫിലെ ഷൈജി ഓട്ടപ്പള്ളിയെ പരാജയപ്പെടുത്തിത്. സിപിഐ നേതാവായ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനു 79920 വോട്ടും ഷൈജിക്ക് 64604 വോട്ടും എന്‍ഡിഎയിലെ ബെല്‍രാജിനു 27063 വോട്ടും ലഭിച്ചു. ബിഎസ്പിക്ക് 3132 വോട്ടും നോട്ടക്ക് 1058 വോട്ടും ലഭിച്ചു.

പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു; ജോസ്. കെ മാണിയെ പരാജയപ്പെടുത്തിയത് 2674 വോട്ടുകള്‍ക്ക്

കോട്ടയം: പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു. ജോസ്. കെ മാണിയെ 2674 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാണി സി കാപ്പന്‍ ജോസ് കെ.മാണിയെ പരാജയപ്പെടുത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമാണ് പാല. ആ സീറ്റാണ് മാണി സി കാപ്പന്‍ നിലനിര്‍ത്തിയത്. മാണി സി കാപ്പന്‍, ജോസ് കെ മാണി(എല്‍.ഡി.എഫ്), ഷോണ്‍ ജോര്‍ജ് (എന്‍.ഡി.എ) എന്നിവര്‍ തമ്മിലുള്ള കടുത്ത ത്രികോണ മത്സരമായിരുന്നു പാലായില്‍ നടന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് …

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം

പയ്യന്നൂര്‍: എന്നും സി പി എമ്മിന്റെ ചെങ്കോട്ടയായിരുന്ന പയ്യന്നൂരില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം. 7487 വോട്ടിനാണ് സിറ്റിംഗ് എം എല്‍ എയായ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ മലര്‍ത്തിയടിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് പുറത്തു പോയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തിയതാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്ക് …

പ്രണയ പുരാണം

നാരായണന്‍ പേരിയ നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണുള്ളത്? ബഹു. മന്ത്രി ഗണേഷ് കുമാര്‍ കൗതുകം ഉളവാക്കുന്ന ഈ ചോദ്യം മാധ്യമങ്ങളോട് പ്രതികരിച്ചതാണത്രേ. തന്റെ ചോദ്യം തീരെ നിലവാരമില്ലാത്തതാണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന് തോന്നിയിട്ടാകണം, പല പ്രമുഖ സാഹിത്യകാരന്മാരുടെയും അഭിപ്രായങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു.നിങ്ങളുടെ കൂട്ടത്തില്‍ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ തലയ്ക്ക് എന്തെങ്കിലും അസുഖം കാണും എന്ന് പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കുടമണ്‍ അംബേദ്കര്‍ നഗര്‍ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി ഗണേഷ് …