ഒന്നാം റൗണ്ട്: ധര്‍മ്മടത്ത് പിണറായിയും തൃക്കരിപ്പൂരില്‍ മുസ്തഫയും പിന്നില്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. 733 വോട്ടിന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. തൃക്കരിപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ പിന്നിലാണ്. ആദ്യ റൗണ്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ 1821 വോട്ടിന് മുന്നിലാണ്. സന്ദീപ് വാര്യര്‍ 5525 വോട്ടു നേടിയപ്പോള്‍ മുസ്തഫയ്ക്ക് 3704 വോട്ടുകള്‍ ലഭിച്ചു.

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് മുന്നില്‍

കാസര്‍കോട്: ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എകെഎം അഷ്‌റഫ് മുന്നില്‍. യുഡിഎഫ് 5425 വോട്ടു നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 2981 വോട്ടു നേടി. അതേ സമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദന് 623 വോട്ടുമാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് 21 വോട്ടുകള്‍ ലഭിച്ചു.

09.15ന് യുഡിഎഫിന് 90 സീറ്റില്‍ മുന്നേറ്റം; എല്‍ഡിഎഫ് 44ല്‍, എന്‍ഡിഎ അഞ്ചു സീറ്റില്‍ മുന്നില്‍

കാസര്‍കോട്: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും വലതു മുന്നണി പലപ്പോഴും ഇടതു മുന്നണിയേക്കാള്‍ 10 സീറ്റു വരെ മുന്നിലെത്തി. ഒരു ഘട്ടത്തിലും വലതു മുന്നണിയെ പിന്നിലാക്കാന്‍ ഇടതു മുന്നണിക്കായില്ല. രാവിലെ 9.15 മണിക്ക് വലതു മുന്നണി 90 സീറ്റിലും ഇടത് മുന്നണി 44 സീറ്റിലും എന്‍ഡിഎ അഞ്ചു സീറ്റിലും മുന്നിലാണ്. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവും കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പിലും തൃക്കരിപ്പൂരില്‍ …

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി കസേര മാറ്റേണ്ടിവരും ; പകരം ബെഞ്ചിടേണ്ട സ്ഥിതി വരും: ഗണേഷ് കുമാർ

കൊല്ലം : യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിക്ക് കസേര പോരാതെ വരുമെന്നും പകരം ബെഞ്ച് ഇടേണ്ടി വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയാവാൻ ആറുപേർ ആ പാർട്ടിയിൽ ഇപ്പോൾ കച്ചകെട്ടി നിൽപ്പുണ്ട്. ഇതിനുപുറമേ മന്ത്രിമാരാവാൻ കോൺഗ്രസിലെ ജേതാക്കൾ എല്ലാം ഒരുങ്ങുമെന്ന് ഉറപ്പാണ്. അതിനൊപ്പം പ്രൈവറ്റ് സെക്രട്ടറിമാരാകാനും ഓരോരുത്തർ ഓരോ പണികളുമായി വേദി നിറയുന്നു. പത്തനാപുരത്ത് താൻ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. അവിടത്തെ ജനങ്ങൾ തന്നെ ചേർത്തുനിർത്തുമെന്നുറപ്പാണ്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. ചിലപ്പോൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

​നിയമസഭാ തിരഞ്ഞെടുപ്പ് ഫലം :​കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി. സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് ഇന്നറിയാം. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും.​ കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമോ അതോ യുഡിഎഫ് അധികാരത്തിൽ വരുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടമായിരുന്നു. അമേരിക്കൻ – ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട്​’പ്രോജക്ട് ഫ്രീഡം’​ഇന്ന് (തിങ്കളാഴ്ച) രാവിലെ ആരംഭിക്കുമെന്നു അമേരിക്ക വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ‘അമേരിക്കയുടെ ദൗത്യമാണ് പ്രോജക്ട് ഫ്രീഡം’ . …

അഭിനയം അല്പം ഓവറായി :പോലീസിന് സംശയം : ഭാര്യയെ കഴുത്തറത്തു കൊ ന്നശേഷം ജഡത്തിൽ കെട്ടിപ്പിടിച്ചു കരയുകയും ബോധം കെടുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ

ലക്‌നൗ : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജഡത്തിൽ കെട്ടിപ്പിടിച്ച് കരയുകയും മോഹാ ലസ്യപ്പെട്ടു വീഴുകയും ചെയ്ത ഭർത്താവിന്റെ ദുഃഖം കാണികളെ ഈറനണിയിച്ചു.ഒടുവിൽകൊലപാതകത്തിന് അയാളെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ് ലിസാരി ഗേറ്റിലെ സാഖിബാണ് ഭാര്യയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനു അറസ്റ്റിൽ ആയത്. മൂന്ന് മക്കളുടെ പിതാവായ സാക്കിബിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യ കൗസറിനെ കഴിഞ്ഞദിവസം ഉറക്കത്തിനിടയിൽ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൗസർ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വിവരമറിഞ്ഞ് പോലീസും …

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് മാരക സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു

കണ്ണൂർ : നാളെ രാവിലെ തിരഞ്ഞെടുപ്പ് ഫലം അറിയാനിരിക്കെ ഇന്ന് രാത്രി മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ നിന്ന് മാരക സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. ചെമ്പിലോട് തന്നടമേപ്പൊയിൽ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്. യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിന്റെ വീട്ടിനടുത്ത് നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. പോലീസ് കനത്ത ജാഗ്രതയിലാണ്.പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. തന്റെ വീടിനടുത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നും അത് തന്റെയും …