കാസര്‍കോട്: രക്തസാക്ഷികളുടെ നാടായ കയ്യൂരും ചീമേനിയും ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് പിടിച്ചെടുത്തു. നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്കു സി പി എമ്മിലെ വി പി പി മുസ്തഫയെ കീഴടക്കിക്കൊണ്ടാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ കാസര്‍കോട് ജില്ലയിലെ കന്നി മത്സരത്തില്‍ വിജയക്കൊടി നാട്ടിയത്.
മണ്ഡലത്തിന്റെ രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ് തൃക്കരിപ്പൂര്‍ മണ്ഡലം സി പി എമ്മിനു നഷ്ടമാകുന്നത്. അനിശ്ചിതത്വത്തിനു ഒടുവിലാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍ ഗോദയില്‍ ഇറങ്ങിയത്.






