കോട്ടയം: പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു. ജോസ്. കെ മാണിയെ 2674 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാണി സി കാപ്പന്‍ ജോസ് കെ.മാണിയെ പരാജയപ്പെടുത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമാണ് പാല. ആ സീറ്റാണ് മാണി സി കാപ്പന്‍ നിലനിര്‍ത്തിയത്. മാണി സി കാപ്പന്‍, ജോസ് കെ മാണി(എല്‍.ഡി.എഫ്), ഷോണ്‍ ജോര്‍ജ് (എന്‍.ഡി.എ) എന്നിവര്‍ തമ്മിലുള്ള കടുത്ത ത്രികോണ മത്സരമായിരുന്നു പാലായില്‍ നടന്നത്.
2021ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡില്ല. സിറ്റിങ് സീറ്റായിരുന്ന ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിയര്‍ക്കുകയാണ്. മാണി ഗ്രൂപ്പിലെഏക മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയ് പൗലോസിനേക്കാള്‍ 15000ത്തിലധികം വോട്ടുകള്‍ക്ക് റോഷി പിന്നിലാണ്.






