ആസാമില്‍ ബിജെപി 78 സീറ്റില്‍ ലീഡ് ചെയ്യുന്നു

ന്യൂഡല്‍ഹി: ആസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുരോഗമിക്കുമ്പോള്‍ 78 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഇതോടെ സംസ്ഥാനത്ത് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ പോവുകയാണ്. അസമില്‍ ഭൂരിപക്ഷം നേടുന്നതിന് 64 സീറ്റുകളാണ് വേണ്ടത്.126 നിയമസഭാ മണ്ഡലങ്ങളിലെ ഫലമാണ് അറിയാനിരിക്കുന്നത്. 24 സീറ്റിന്റെ ലീഡാണ് കോണ്‍ഗ്രസിന് ഉള്ളത്. ബോഡോലാന്‍ഡ് പീപിള്‍സ് ഫ്രണ്ട് 10 ഇടത്തും അസം ഗണ പരിഷത്ത് ഒമ്പതിടത്തും ലീഡ് ചെയ്യുന്നു.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ്ഗൊഗോയ് …

വിജയ് യുടെ വീടിന് മുന്നില്‍ ആരാധകരുടേയും പ്രവര്‍ത്തകരുടേയും വന്‍തിരക്ക്; ആഘോഷം തുടങ്ങി; കനത്ത സുരക്ഷ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിവികെ നേതാവ് വിജയ് യുടെ ചെന്നൈ പനയൂരിലെ വസതിക്ക് മുന്നില്‍ ആരാധകരുടേയും പ്രവര്‍ത്തകരുടേയും വന്‍തിരക്ക്. ടിവികെ 106 സീറ്റുകളില്‍ ലീഡ് തുടരുന്ന സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പൊലീസുകാരും സൈനിക യൂണിഫോമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വിജയ് യുടെ വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കവെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ഡിഎംകെ …

സൈക്കിളില്‍ സഞ്ചരിച്ച് വോട്ടു ചോദിച്ചു; ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറി കടക്കാന്‍ മകന്‍ ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ വന്‍ വിജയത്തിലേക്ക് . ഏഴു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 43,000 ല്‍പ്പരം വോട്ടുകള്‍ക്കു മുന്നില്‍. പിതാവ് ഉമ്മന്‍ചാണ്ടി നേടിയ വിജയം മറികടക്കുന്ന നിലയിലേക്കാണ് മകന്റെ ലീഡ് നില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഫ്‌ളക്‌സുകളോ ബോര്‍ഡുകളോ വര്‍ണ്ണപ്പൊലിമകളോ ഇല്ലാതെയാണ് ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സൈക്കിളില്‍ സഞ്ചരിച്ചാണ് പ്രചരണം നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറ്റു മണ്ഡലങ്ങളിലും പ്രചരണത്തിനു ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. ജയ്ക്ക് സി തോമസ് …

ജന്മദിനത്തില്‍ ടിവികെ പതാകയുടെ നിറമുള്ള ഷാള്‍ ധരിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍; ദൃശ്യങ്ങള്‍ വൈറല്‍

ചെന്നൈ: ജന്മദിനത്തില്‍ നടന്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ പതാകയുടെ നിറമുള്ള ഷാള്‍ ധരിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിജയ് ക്ക് നല്‍കുന്ന പരോക്ഷ പിന്തുണയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്. തൃഷയുടെ 43-ാം പിറന്നാളാണ് ഇന്ന്. വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തൃഷയും തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ …

പുതുച്ചേരിയില്‍ എ.ഐ.എന്‍.ആര്‍.സി നയിക്കുന്ന എന്‍.ഡി.എ രണ്ടാം തവണയും അധികാരത്തിലേക്കെന്ന് സൂചന; മുഖ്യമന്ത്രി രംഗസാമി ലീഡ് ചെയ്യുന്നു

പുതുച്ചേരി: പുതുച്ചേരിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി) നയിക്കുന്ന എന്‍.ഡി.എ 11 സീറ്റുകളിലും, കോണ്‍ഗ്രസ് മൂന്നു സീറ്റുകളിലും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുന്നു. തട്ടഞ്ചാവടി നിയോജകമണ്ഡലത്തില്‍, എ.ഐ.എന്‍.ആര്‍.സി സ്ഥാപകനും മുഖ്യമന്ത്രിയുമായ എന്‍. രംഗസാമി 3500 വോട്ടിന് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വി. വൈത്തിലിംഗമാണ് എതിര്‍സ്ഥാനാര്‍ത്ഥി. 30സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എന്‍.ആര്‍.സിക്ക് 16 സീറ്റായിരുന്നു ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് ഏഴുസീറ്റുകള്‍ ഉണ്ടായിരുന്നു. പുതുച്ചേരിയിലും കന്നിയംഗത്തിനിറങ്ങിയ ടി.വി.കെ വന്‍മുന്നേറ്റമാണ് …

ചെര്‍ക്കളയില്‍ യുവതിയെ കാണാതായി

കാസര്‍കോട്: ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സിൽ താമസക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കര്‍ണ്ണാടക, ഹൊസനൂര്‍ സ്വദേശിനിയായ രത്‌ന (30)യെയാണ് കാണാതായത്.മെയ് രണ്ടിന് ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഭാര്യയെ കാണാതായതെന്ന് ഭര്‍ത്താവ് ദേവപ്പ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കാസര്‍കോട്ട് ഒമ്പത്‌ റൗണ്ട് പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി.മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 40517 വോട്ടോടെ ലീഡ് ചെയ്യുന്നു. 34,319 വോട്ടു നേടിയ ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി രണ്ടാം സ്ഥാനത്താണ്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 19884 വോട്ടും നേടി. ആകെ 96141 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ മുന്നില്‍, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന്‍, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ മുന്നില്‍

കണ്ണൂര്‍: ഏഴു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എക്കാലത്തും സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി വി. കൃഞ്ഞികൃഷ്ണന്‍ മുന്നില്‍. സിപിഎം സ്ഥാനാര്‍ത്ഥി ടിഐ മധുസൂദനനെ 274 വോട്ടുകള്‍ക്കാണ് മുന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണൻ പിന്നിലാക്കിയത്.തളിപ്പറമ്പ് മണ്ഡലത്തില്‍ 3835 വോട്ടുകള്‍ക്ക് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ മുന്നിലാണ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ധര്‍മ്മടത്തെയും ലീഡ് നില ഇടതു കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനാണ് മുന്നിൽ.

കാസര്‍കോട്ട് ആറു റൗണ്ട് വോട്ടെണ്ണി; അശ്വനിയും കല്ലട്ര മാഹിനും ഒപ്പത്തിനൊപ്പം, ഷാനവാസ് ബഹുദൂരം പിന്നില്‍

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ആറു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 26314 വോട്ടു നേടിയ മുസ്ലിം ലീഗിലെ കല്ലട്ര മാഹിനും 25196 വോട്ട് നേടി ബിജെപിയിലെ എംഎല്‍ അശ്വനിയും ഒപ്പത്തിനൊപ്പമാണ്. ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിന് 11,966 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എഎ ഷാനവാസിനു 348 വോട്ടും ലഭിച്ചു. ആകെ 64439 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.

പശ്ചിമ ബംഗാളില്‍ വിയര്‍ത്ത് കുളിച്ച് മമത; ബിജെപി 157 സീറ്റുകളില്‍ മുന്നില്‍; തൃണമൂല്‍ കോണ്‍ഗ്രസിന് 115 സീറ്റില്‍ ലീഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നോട്ടടിക്കുന്നു. ബിജെപി ഇവിടെ വന്‍ മുന്നേറ്റം തുടരുന്നു. ആദ്യഘട്ട വോട്ടെണ്ണല്‍ സൂചന പുറത്തുവരുമ്പോള്‍ ബിജെപി 157 സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 115 സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് നാലു സീറ്റില്‍ ലീഡ് ചെയ്യുന്നു. ഭവാനിപ്പൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മുന്നില്‍. 293 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് …

ഉദുമയില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞു; നീലകണ്ഠന് 18,357വോട്ടും സി എച്ച് കുഞ്ഞമ്പുവിന് 9,303 വോട്ടും മനുലാലിനു 5388 വോട്ടും

കാസര്‍കോട്: ഉദുമ നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സിറ്റിംഗ് എം എല്‍ എയായ സി എച്ച് കുഞ്ഞമ്പു നേടിയ 9303 വോട്ടുകളെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്‍ 18,357 വോട്ടോടെ മുന്നിലാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി എം മനുലാല്‍ 5388 വോട്ടും നോട്ടയ്ക്ക് 80 വോട്ടും ലഭിച്ചു. ആകെ 33245 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.

മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം: 92 മണ്ഡലങ്ങളില്‍ യു ഡി എഫും 45 മണ്ഡലങ്ങളില്‍ എല്‍ ഡി എഫും മൂന്നിടത്ത് എന്‍ ഡി എയും മുന്നില്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു ഡി എഫ് ബഹുദൂരം മുന്നിലാണ്. 140 മണ്ഡലങ്ങളില്‍ 92 ഇടങ്ങളിലും യു ഡി എഫിനാണ് മുന്നേറ്റം. 2021ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലെ വിജയത്തോടെ തുടര്‍ഭരണത്തിലേറിയ ഇടതു മുന്നണി 45 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എന്‍ ഡി എ മൂന്നു സീറ്റുകളിലും മുന്നിലാണ്.

തമിഴ്‌നാട്ടില്‍ വിജയ്ക്ക് മുന്നേറ്റം; പരമ്പരാഗത പാര്‍ട്ടികളായ ഡി എം കെയും എ ഐ എ ഡി എം കെയും തകര്‍ച്ചയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നി മത്സരത്തിനിറങ്ങിയ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്ക് ലീഡ്.വിജയ്യുടെ തമിഴക വെട്രി കഴകം 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. 35 സീറ്റുകളില്‍ ഡിഎംകെ മുന്നിലാണ്. എന്നാല്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിലാണ്. 21 സീറ്റുകളില്‍ എഐഎഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. അസമിലും പുതുച്ചേരിയിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. അസാമില്‍ 73 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. 27 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പുതുച്ചേരിയില്‍ 10 സീറ്റില്‍ ബിജെപിയാണ് മുന്നില്‍. പുതുച്ചേരിയില്‍ …

കാഞ്ഞങ്ങാട്ട് എല്‍ ഡി എഫിനു മുന്നേറ്റം; മൂന്നു റൗണ്ടില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് 14021 വോട്ട്

കാസര്‍കോട്: ആദ്യ മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിനു 14021 വോട്ടു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ഷൈജി ഓട്ടപ്പള്ളിക്ക് 11935 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ബെല്‍രാജിനു 4323 വോട്ടും ലഭിച്ചു. 30758 വോട്ടുകളാണ് രണ്ടു രണ്ടുകളിലായി എണ്ണിതീര്‍ന്നത്.

പിണറായി 2523 വോട്ടിനു പിന്നില്‍; 14 മന്ത്രിമാരും പിന്നില്‍

കണ്ണൂര്‍: രണ്ടുറൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം കോട്ടയായ ധര്‍മ്മടത്ത് 2523 വോട്ടിനു പിന്നിലായി. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദ് ലീഡ് ചെയ്യുന്നു. പിണറായി മന്ത്രിസഭയിലെ മന്ത്രിസഭാംഗങ്ങളായ പി രാജീവ്, എം ബി രാജേഷ്, വീണാജോര്‍ജ്ജ്, വി അബ്ദുല്‍ റഹ്‌മാന്‍, ആര്‍ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍, ചിഞ്ചു റാണി, ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, ബാലഗോപാലന്‍ തുടങ്ങിയവരാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായിട്ടുള്ളത്. ബാലഗോപാല്‍ ഇപ്പോള്‍ നേരിയ …

കാസര്‍കോട്ട് മൂന്നു റൗണ്ട് പൂര്‍ത്തിയായി; കല്ലട്ര മാഹിന് 15944 വോട്ടും അശ്വിനിക്ക് 8954 വോട്ടും

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഈ സമയത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 15944 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ എംഎല്‍ അശ്വിനി 8954 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍ 7469 വോട്ടും നേടി. നോട്ടയ്ക്ക് 121 വോട്ടും സ്വതന്ത്രന്‍ എഎ ഷാനവാസിനു 182 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടുകളിലായി ആകെ 32821 വോട്ടുകളാണുള്ളത്.

ഒന്നരമണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യു ഡി എഫിന് 94; എല്‍ ഡി എഫിന് 41, എന്‍ ഡി എക്ക് 5

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യു ഡി എഫ് 94 മണ്ഡലങ്ങളില്‍ മുന്നിട്ടു നിന്നു. ഇടതു മുന്നണിക്ക് 41 മണ്ഡലങ്ങളില്‍ ലീഡുണ്ട്. എന്‍ ഡി എ അഞ്ചുമണ്ഡലങ്ങളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് മുന്നേറുന്ന ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി.

ബംഗാളില്‍ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപി 125 സീറ്റിനും, തൃണമൂല്‍ 105 സീറ്റിനും മുന്നില്‍; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം

ന്യൂഡല്‍ഹി: ബംഗാളില്‍ വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി 125 സീറ്റില്‍ മുന്നേറുന്നു. ഭരണകക്ഷിയായ തൃണമൂല്‍ 105 മണ്ഡലങ്ങളില്‍ മുന്നിലാണ്. 294 സീറ്റാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ലീഡ് തരുടരുകയാണ്. പുതുച്ചേരിയിലും അസമിലും ബിജെപി വ്യക്തമായ ലീഡിലാണ്. തമിഴ്‌നാട്ടില്‍ 234 വും ബംഗാളില്‍ 294 വും, അസമില്‍ 126 വും, പുതുച്ചേരിയില്‍ 30 വും സീറ്റാണുള്ളത്. ഇതില്‍ ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24 ന് മാത്രമമേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിങ് …