മഞ്ചേശ്വരവും കാസര്‍കോടും ലീഗ് നില നിര്‍ത്തി; ഉദുമയും തൃക്കരിപ്പൂരും പിടിച്ച് കോണ്‍ഗ്രസ്, കാഞ്ഞങ്ങാട് സി പി ഐയ്ക്ക് തന്നെ ,സി പി എമ്മിനു ഇക്കുറി ജില്ലയില്‍ എം എല്‍ എ ഇല്ല

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിംഗിലേയ്ക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളില്‍ യു ഡി എഫും എല്‍ ഡി എഫ് 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബി ജെ പി വിജയിച്ചു.
എന്‍ ഡി എ വിജയ പ്രതീക്ഷകള്‍ ഏറെ പുലര്‍ത്തിയിരുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലീംലീഗ് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരത്ത് ലീഗിലെ എ കെ എം അഷ്‌റഫ് 28000ല്‍പ്പരം വോട്ടുകള്‍ക്കും കാസര്‍കോട്ട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കും വിജയിച്ചു. കാലാകാലങ്ങളായി സി പി എം കൈവശം വച്ചിരുന്ന ഉദുമയും തൃക്കരിപ്പൂരും ഇത്തവണ നഷ്ടപ്പെട്ടു.
ഉദുമയില്‍ കെ നീലകണ്ഠനും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും വിജയിച്ചു കയറിയതോടെ കാസര്‍കോട് ജില്ലയില്‍ എം എല്‍ എ ഇല്ലാത്ത പാര്‍ട്ടിയായി സി പി എം മാറി. അതേസമയം ഇടതു മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം നിലനിര്‍ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page