കാസര്‍കോട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വിജയിച്ചു. 15,316 വോട്ടിനാണ് തൊട്ടടുത്ത എതിരാളി യുഡിഎഫിലെ ഷൈജി ഓട്ടപ്പള്ളിയെ പരാജയപ്പെടുത്തിത്. സിപിഐ നേതാവായ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനു 79920 വോട്ടും ഷൈജിക്ക് 64604 വോട്ടും എന്‍ഡിഎയിലെ ബെല്‍രാജിനു 27063 വോട്ടും ലഭിച്ചു. ബിഎസ്പിക്ക് 3132 വോട്ടും നോട്ടക്ക് 1058 വോട്ടും ലഭിച്ചു.





