പയ്യന്നൂര്‍: എന്നും സി പി എമ്മിന്റെ ചെങ്കോട്ടയായിരുന്ന പയ്യന്നൂരില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം. 7487 വോട്ടിനാണ് സിറ്റിംഗ് എം എല്‍ എയായ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ മലര്‍ത്തിയടിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് പുറത്തു പോയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തിയതാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്ക് കരടായി തീര്‍ന്നത്.പാര്‍ട്ടിയില്‍ നിന്നു പുറത്തേയ്ക്ക് പോയതിനു ശേഷം വളരെ കരുതലോടെയാണ് വി കുഞ്ഞികൃഷ്ണന്‍ കരുക്കള്‍ നീക്കിയത്. കഴിഞ്ഞ തവണ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി ഐ മധുസൂദനന്‍ വിജയിച്ചിരുന്നത്.





