തിരുവനന്തപുരം: നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു. 3800 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം നേമം മണ്ഡലത്തിലൂടെ ബിജെപിക്ക് രണ്ടാമതൊരു അക്കൗണ്ട് തുറന്നുകൊടുത്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടിയേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥനേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നേരത്തെ ചാത്തന്നൂരിലൂടെയും ബിജെപി സീറ്റ് നേടിയിരുന്നു.
ചാത്തന്നൂരില്‍ 4000 ലേറെ വോട്ടുകള്‍ക്കാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ബി.ബി. ഗോപകുമാര്‍ ബിജെപിക്ക് വേണ്ടി ആദ്യ അക്കൗണ്ട് തുറന്നത്. ജനങ്ങള്‍ തന്ന അവസരത്തിന് രാജീവ് ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു. ഇന്നു മുതല്‍ നേമത്തെ ജനങ്ങളുടെ സേവകനാണെന്നും അദ്ദേഹം പറഞ്ഞു.






