കാസർകോട്: കരിച്ചേരി പുഴയിലെ നീട്ടാങ്കോട്ട് പുഴയിൽ കുളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ നീർനായ കടിച്ചു. നീർ നായയുടെ കടിയേറ്റു സാരമായി പരിക്കേറ്റ ഇവരെ കാസർകോട്ടു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറമ്പ മുങ്ങത്തെ അശോകന്റെ മകനും കരിച്ചേരി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡറുമായ ആരവ്,ഇതേ സ്ഥലവാസി ജനാർദ്ദനന്റെ മകനും ചട്ടഞ്ചാൽ സ്കൂൾ പത്താംതരം വിദ്യാർത്ഥിയുമായ കണ്ണൻ എന്ന ദേവജ് എന്നിവരെയാണ് നീർ നായ കടിച്ചത്.ഇന്ന് വൈകിട്ട് പുഴയ്ക്ക് അക്കരയിക്കരെ നീന്തിക്കളിക്കുന്ന തിനിടയിലാണ് നീർ നായ കടിച്ചത്. കുട്ടികളെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിവരം ഫോറസ്റ്റ് ജീവനക്കാരെ അറിയിച്ചു.






