കൊല്ലം ചാത്തന്നൂരില്‍ ബി ജെ പി; ബി ബി ഗോപകുമാര്‍ വിജയിച്ചു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ബി ജെ പിയുടെ സ്‌കോര്‍ ബോഡ് തുറന്നു.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലാണ് നാട്ടുകാരനും ബി ജെ പി പ്രവര്‍ത്തകനുമായ ബി ബി ഗോപകുമാര്‍ 4002 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. സി പി ഐയുടെ പ്രമുഖ നേതാവും സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആര്‍ രാജേന്ദ്രനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മണ്ഡലത്തില്‍ സജീവമായിരുന്നു.
ബിബി ഗോപകുമാറിന് 46567വോട്ടും ആര്‍ രാജേന്ദ്രനാണ് 42881 വോട്ടും കോണ്‍ഗ്രസിലെ സൂരജ് രവിക്ക് 32390 വോട്ടും ലഭിച്ചു.
2011ലും 2016ലും ചാത്തന്നൂരില്‍ നിയമസഭയിലേക്കു മത്സരിച്ച ബി ബി ഗോപകുമാര്‍ ആ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെ വിജയം ചാത്തന്നൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ വിജയമാണെന്നു ഗോപകുമാര്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു. ജനങ്ങളുടെ നിസീമസഹകരണവും പ്രധാനമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും സംഘ പരിവാര്‍ സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page