കോഴിക്കോട്: പേരാമ്പ്രയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയക്ക് 5087 വോട്ട് ഭൂരിപക്ഷം ലഭിച്ചു. സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പേരാമ്പ്ര. അധികാരത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തന്റെ വിജയമെന്ന് ഫാത്തിമ പ്രതികരിച്ചു.






