കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. രാജ്യാന്തര വില താഴേക്ക് നീങ്ങിയെങ്കിലും കേരളത്തില്‍ വില മാറ്റേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില. ഔണ്‍സിന് 19 ഡോളര്‍ കുറഞ്ഞ് 4610 ഡോളറാണ് രാജ്യാന്തര വില.
ഹോര്‍മുസിനെ ചൊല്ലി യുഎസും ഇറാനും തമ്മിലെ തര്‍ക്കം വീണ്ടും കലുഷിതമായിട്ടുണ്ട്. എങ്കിലും, ഹോര്‍മുസിലെ കപ്പലുകളെ മോചിപ്പിക്കുമെന്ന ട്രംപിന്റെ പുതിയ പ്രസ്താവനയ്ക്കും എണ്ണ ഉല്‍പാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിനും പിന്നാലെ ക്രൂഡോയില്‍ വില കുറഞ്ഞിരുന്നു. ഇതാണ്, രാജ്യാന്തര സ്വര്‍ണവിലയെ താഴേക്ക് നയിച്ചത്.






