ബേപ്പൂരില്‍ മുഹമ്മദ് റിയാസിനു 7487 വോട്ടു ഭൂരിപക്ഷം

ബേപ്പൂര്‍: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. റിയാസിന് 81,849 വോട്ടും പിവി അന്‍വറിന് (യുഡിഎഫ് സ്വതന്ത്ര്യന്‍) 74,362 വോട്ടും, അഡ്വ. പ്രകാശ് ബാബുവിന് (എന്‍ഡിഎ) 26,543 വോട്ടും ലഭിച്ചു.

മുപ്പത്തിയഞ്ച് വര്‍ഷമായി ഇടതുകോട്ടയായി ഉറച്ചുനില്‍ക്കുന്ന മണ്ഡലമാണ് ബേപ്പൂര്‍. ഇത്തവണ ബേപ്പൂരില്‍ കടുത്ത മത്സരമായിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പിവി അന്‍വറും തമ്മിലായിരുന്നു പ്രധാന മത്സരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page