കൊല്ലം: കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാല്‍ 1012 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അവസാനഘട്ടം വരെ മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടന്നത്. സിപിഎം നേതാവായിരുന്ന അയിഷ പോറ്റി സിപിഎമ്മില്‍ നിന്ന് രാജിവച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തുടക്കത്തില്‍ അയിഷ പോറ്റി വിജയിക്കുമെന്നാണ് കരുതിയത്. പിന്നീട് ലീഡ് നില മാറി മറിയുകയായിരുന്നു.






