നിരവധി കേസുകളില്‍ പ്രതി; ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് അഷ്ഫാഖി(18)നെയാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ അനൂപ്, സഫ്‌വാന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

ഇടുക്കി: വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്തെ മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീര ഭാഗങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പച്ചടി സ്വദേശിയായ മേരിക്കുട്ടിയേയും ഇവരുടെ മൂത്ത മകന്‍ റെജിയേയും ഒരു മാസമായി കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മേരിക്കുട്ടിയും രണ്ടു മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ സമീപവാസികളുമായി ഇടപഴകാറില്ലെന്ന് പൊലീസ് പറഞ്ഞു. മേരിക്കുട്ടിയേയും മൂത്ത മകനേയും ഒരു മാസമായി കാണാനില്ലെന്ന് നാട്ടില്‍ സംസാരമുണ്ടായിരുന്നു. ഇവര്‍ക്ക് എന്തു പറ്റിയെന്ന …

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു എം.എല്‍. എ നല്‍കിയ അപ്പീലിന് സുപ്രീംകോടതിയിലും തിരിച്ചടി. അപ്പീല്‍ തള്ളിയ സുപ്രീംകോടതി ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ അപ്പീല്‍ നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആന്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി അപ്പീല്‍ തള്ളി. ഇത് ചോദ്യം ചെയ്താണ് മേല്‍ കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി …

അവധിക്ക് നാട്ടിലെത്തിയ ബേഡകം, ബീംബുങ്കാലിലെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേഡകം, ബീംബുങ്കാലിലെ നാരായണന്‍ (61) ഹൃദയാഘാതം മൂലം മരിച്ചു. 40 വര്‍ഷമായി ഗള്‍ഫിലായിരുന്ന ഇദ്ദേഹം ഒന്നരമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.ഞായറാഴ്ച രാത്രി ഏഴരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബേഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ കൃഷ്ണന്‍- ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത.മക്കള്‍: ഹരിത, നയന, ഹരിനന്ദ്. സഹോദരങ്ങള്‍: സരോജിനി, ജാനകി, പരേതനായ കുമാരന്‍.

സംസ്ഥാനത്ത് ആദ്യമായി ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ വിട വാങ്ങി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍(57) വിട വാങ്ങി. ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 ജുലൈ 24 ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മാത്യു അച്ചാടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ചെലവായ ആറുലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് മാത്യുവിന് വേണ്ടി നാവിക സേനയുടെ …

സതൈ്യകമതം- മിഥ്യയോ?

നാരായണന്‍ പേരിയ ”മനുഷ്യന്‍ മതങ്ങളോ സൃഷ്ടിച്ചുമതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചുമനുഷ്യനും മതങ്ങളും കൂടിമനസ്സ് പങ്കുവെച്ചുമണ്ണ് പങ്കുവെച്ചു…”വയലാര്‍ രാമവര്‍മ്മയുടെ ചിന്തോദ്ദീപികമായഗാനം. പങ്കുവെയ്ക്കല്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയാക്കാതിരിക്കില്ല. പങ്കുകളുടെ വലിപ്പച്ചെറുപ്പങ്ങളെച്ചൊല്ലി തര്‍ക്കം. താനാണ് ശരി; വലിയവന്‍. തനിക്ക് കിട്ടണം വലിയ പങ്ക് എന്ന് അവകാശപ്പെട്ടായിരിക്കും തര്‍ക്കം. മറ്റുള്ളവര്‍ ഈ വാദം അംഗീകരിക്കുമോ? അത്രമാത്രം ഉദാരമനസ്‌ക്കരാകുമോ അവര്‍? തര്‍ക്കത്തോട് തര്‍ക്കം.ദൈവങ്ങളല്ല, ദൈവങ്ങളുടെ പ്രതിപുരുഷന്മാരാണ് എന്ന് അവകാശപ്പെടുന്നവരാണ് തര്‍ക്കം ഉന്നയിക്കുക- പുരോഹിതന്മാര്‍. ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്നവന്‍ എന്നാണ് പുരോഹിതന്‍ എന്ന പദത്തിന്റെ അര്‍ത്ഥം.ദൈവാധീനം ജഗത്സര്‍വംമന്ത്രാധീനം തുദൈവതംതന്മന്ത്രം …

മകളെ കൊന്ന് ജയിലില്‍ പോയ പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ചെന്നൈ: മകളെ കൊന്ന് ജയിലില്‍ പോയ പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. തഞ്ചാവൂരിലെ മേലകാലക്കുടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യയെ(26) വെട്ടിക്കൊന്ന കേസിലെ പ്രതിയായ അജിത് കുമാറി(29) നെ കൊലപ്പെടുത്തിയ കേസിലാണ് കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തിയെ(53) പൊലീസ് അറസ്റ്റുചെയ്തത്. കൊലപാതകത്തിനുശേഷം പണ്യമൂര്‍ത്തിയും കൂട്ടാളികളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ ആയിരുന്നു അജിത്ത് കാവ്യയെ കൊലപ്പെടുത്തിയത്. കൊലപാതക കുറ്റത്തിന് ജയിലിലായ അജിത്ത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം …

ജില്ലയിൽ നാടകാവതരണത്തിന് സ്ഥിരം തിയേറ്ററുകൾ വേണം : നാടക്

കാസർകോട്: നാടകത്തിനു സ്ഥിരം തീയേറ്ററുകൾ വേണമെന്ന് നാട്ടക് കാസർകോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അരമങ്ങാനം എകെജി സെന്ററിൽ നടന്ന സമ്മേളനം മേഖലാ പ്രസിഡണ്ട് അനിതാ രാജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്‌ വിജയൻ കാടകം ഉദ്ഘാടനം ചെയ്തുസംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ മണിയാട്ട് , മേഖല സെക്രട്ടറി ഉദയൻ കാടകം ,രാജേഷ് ബേനൂർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ കാടകംജില്ലാകമ്മിറ്റി അംഗം കല്യാണകൃഷ്ണൻ അംബേദ്കർ വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി കുമാരൻ നായർ, പ്രസിഡണ്ട്‌ …

വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 67 കാരനായ പലചരക്ക് കടയുടമ അറസ്റ്റില്‍

ഭുവനേശ്വര്‍: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 67 കാരനായ പലചരക്ക് കടയുടമയെ പൊലീസ് അറസ്റ്റുചെയ്തു. ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ ഏപ്രില്‍ 24 ന് നടന്ന സംഭവത്തില്‍ നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്ക് കട നടത്തുന്ന ദീപക് പ്രധാന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടയോട് ചേര്‍ന്നാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് അതിജീവിത പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. …

കുറ്റിക്കോലില്‍ വീണ്ടും കട്ടക്കളി; തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് റെയ്ഡ്, 3,880 രൂപയുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറ പ്രദേശത്തെ കട്ടക്കളി കേന്ദ്രത്തില്‍ വീണ്ടും പൊലീസ് റെയ്ഡ്. 3,880 രൂപയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. അഡൂര്‍, പള്ളഞ്ചി, പുതിയകണ്ടം ഹൗസിലെ ഗംഗാധരന്‍ (41), ബന്തടുക്ക, കുന്നുമ്മല്‍ ഹൗസിലെ അബൂബക്കര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച രാത്രി ഒന്നര മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രിയും തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു.

മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട; കാറില്‍ കടത്തിയ 50 ഗ്രാം എം ഡി എം എയുമായി ആലംപാടി, ടിപ്പുനഗര്‍ സ്വദേശിയും കൂട്ടാളികളും പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസും സ്ക്വാഡും നടത്തിയ നീക്കത്തിലാണ് മയക്കുമരുന്നു കടത്ത് സംഘം പിടിയിലായത്. മഞ്ചേശ്വരം ,പാവൂര്‍ സ്‌നേഹാലയത്തിനു സമീപത്ത് സ്വിഫിറ്റ് കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.കാസര്‍കോട്, ആലംപാടി ,ടിപ്പുനഗര്‍ സഹല്‍ മന്‍സിലില്‍ സി എ മുഹമ്മദ് സഹല്‍ …

വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 23 ലക്ഷം രൂപ കവര്‍ന്നത് രണ്ടംഗ സംഘം

കൊല്ലം: കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്റ്റേന്‍സ് ട്രേഡിംഗ് എന്ന കമ്പനിയിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവം ഇന്ന് കട തുറന്നപ്പോഴാണ് ഉടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥാപനത്തില്‍ നിന്ന് 23 ലക്ഷം രൂപ മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 20 ലക്ഷം രൂപ ലോക്കര്‍ കുത്തി തുറന്നും മൂന്നു ലക്ഷം രൂപ ബില്ലിംഗ് കൗണ്ടറില്‍ നിന്നുമാണ് കവര്‍ന്നതെന്ന് ഉടമ പറഞ്ഞു. മോഷണത്തിന് …

ടൈലേര്‍സ് അസോസിയേഷന്‍ നേതാവ് ബാലകൃഷ്ണ ഷെട്ടി കരിപ്പാറ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കേരള സ്‌റ്റേറ്റ് ടൈലേര്‍സ് അസോസിയേഷന്‍ നേതാവും കുമ്പള മോഹന്‍ ടൈലേര്‍സിലെ കട്ടിംഗ് മാസ്റ്ററുമായ ബാലകൃഷ്ണ ഷെട്ടി കരിപ്പാറ (62) ഹൃദയാഘാതം മൂലം മരിച്ചു. മീഞ്ച, കുളൂര്‍, കരിപ്പാറ സ്വദേശിയാണ്. വൃക്ക സംബന്ധമായ അസുഖത്തിനു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. ഭാര്യ: ശ്യാമള. മക്കള്‍: പുഷ്പരാജ്, ജയരാജ്, വിശ്വരാജ്. മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: യതീഷ് ഷെട്ടി, ശിവപ്രസാദ് ഷെട്ടി, സുമതി, ജ്യോതി, വിജയ.

കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ കാണാനില്ലെന്ന് യുവതി; കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ കൂടെ താമസിച്ചിരുന്ന ആണ്‍ സുഹൃത്തിനെ കാണാനില്ലെന്നു കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടക, ഗദക്, ലക്ഷ്മീശ്വര്‍, അംബേദ്ക്കര്‍ നഗറിലെ ഗിരിജ (28)യാണ് ആണ്‍ സുഹൃത്തായ എല്ലപ്പ എസ് മൊഗേരി (37)യെ കാണാനില്ലെന്നു കാണിച്ച് പരാതി നല്‍കിയത്. ചൗക്കി, കുന്നില്‍ കെ എം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികായിരുന്നു ഇരുവരും. ഏപ്രില്‍ 18ന് രാവിലെ എട്ടു മണിക്ക് ജോലിക്കു പോകുന്നുവെന്ന് പറഞ്ഞു പോയതിനു ശേഷം പിന്നീട് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

ആര്‍.എം.പി. പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മലം തള്ളി; രാഷ്ട്രീയ പകപോക്കലെന്ന് കുടുംബം

കോഴിക്കോട്: ആര്‍.എം.പി. പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മലം തള്ളിയതായി പരാതി. നാദാപുരം തൂണേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വെള്ളം കോരിയെടുത്തപ്പോള്‍ മലം കലര്‍ന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ആര്‍.എം.പി. പ്രവര്‍ത്തകന്‍ തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തുമ്പോളിപ്പൊയില്‍ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഉപയോഗിക്കുന്ന കിണറാണിത്. ആര്‍.എം.പി. രൂപവത്കരണം മുതല്‍ സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു മനോജന്‍. എന്നാല്‍ തനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്‌നമില്ലെന്ന് മനോജന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമാണ് ഇതിനു …

സി പി എം മുന്‍ ബേഡകം ഏരിയാ കമ്മിറ്റി അംഗം ചന്ദ്രന്‍ പാലക്കല്‍ അന്തരിച്ചു

കാസര്‍കോട്: സി പി എം ബേഡകം, കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന വളപ്പട്ടണത്തെ ചന്ദ്രന്‍ പാലക്കല്‍ (69) അന്തരിച്ചു. നിലവില്‍ സി പി എം വളപ്പട്ടണം ലോക്കല്‍ സെക്രട്ടറിയാണ്.ദീര്‍ഘകാലം കുണ്ടംകുഴി, മരുതടുക്കത്തായിരുന്നു താമസം. പിന്നീടാണ് സ്വദേശമായ വളപ്പട്ടണത്തേയ്ക്ക് മാറിയപ്പോയത്. പരേതരായ അബൂട്ടി- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. മക്കള്‍: ശിഖ (എ കെ ജി ആശുപത്രി ജീവനക്കാരി), പ്രവീണ്‍, മനോജ്. മരുമക്കള്‍: അഷിജ, ഹരിണി, പരേതനായ മനോജ് കുമാര്‍. സഹോദരങ്ങള്‍: സുമതി. ശാന്ത, രാധ, പരേതരായ …

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 16 ആയി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ വെടിക്കെട്ട് ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സ്ഫോടനത്തിൽ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന എടപ്പാളിലെ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്. പരിക്കേറ്റ കൂടുതലാളുകൾ ചികിത്സയിലാണ്. തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ സതീശൻ ചികിത്സയ്ക്കിടയിൽ കഴിഞ്ഞദിവസം മരിച്ചിരുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായകമായ പല സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ​ഇറാനും അമേരിക്കയും തമ്മിൽ പാകിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചയിൽ നിന്നു അമേരിക്ക പിൻമാറിയതിനെ ത്തുടർന്നുഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്​ഇസ്ലാമാബാദിലെ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. കൂടുതൽ സൈനിക-നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ​ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം അമേരിക്കൻ നാവികസേന തുടരുകയാണ്. ഈ മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് …