വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 23 ലക്ഷം രൂപ കവര്‍ന്നത് രണ്ടംഗ സംഘം

കൊല്ലം: കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്റ്റേന്‍സ് ട്രേഡിംഗ് എന്ന കമ്പനിയിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവം ഇന്ന് കട തുറന്നപ്പോഴാണ് ഉടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥാപനത്തില്‍ നിന്ന് 23 ലക്ഷം രൂപ മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 20 ലക്ഷം രൂപ ലോക്കര്‍ കുത്തി തുറന്നും മൂന്നു ലക്ഷം രൂപ ബില്ലിംഗ് കൗണ്ടറില്‍ നിന്നുമാണ് കവര്‍ന്നതെന്ന് ഉടമ പറഞ്ഞു.

മോഷണത്തിന് പിന്നില്‍ രണ്ടംഗ സംഘമാണെന്നും ഷട്ടര്‍ പൊളിച്ചാണ് ഇവര്‍ അകത്ത് കടന്നതെന്നും പൊലീസ് പറഞ്ഞു. സിസിടിവി തകര്‍ത്തശേഷമാണ് മോഷണം നടത്തിയത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page