കാസര്‍കോട്: ബേഡകം, ബീംബുങ്കാലിലെ നാരായണന്‍ (61) ഹൃദയാഘാതം മൂലം മരിച്ചു. 40 വര്‍ഷമായി ഗള്‍ഫിലായിരുന്ന ഇദ്ദേഹം ഒന്നരമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഞായറാഴ്ച രാത്രി ഏഴരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബേഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ കൃഷ്ണന്‍- ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത.മക്കള്‍: ഹരിത, നയന, ഹരിനന്ദ്. സഹോദരങ്ങള്‍: സരോജിനി, ജാനകി, പരേതനായ കുമാരന്‍.






