കാസര്‍കോട്: കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറ പ്രദേശത്തെ കട്ടക്കളി കേന്ദ്രത്തില്‍ വീണ്ടും പൊലീസ് റെയ്ഡ്. 3,880 രൂപയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. അഡൂര്‍, പള്ളഞ്ചി, പുതിയകണ്ടം ഹൗസിലെ ഗംഗാധരന്‍ (41), ബന്തടുക്ക, കുന്നുമ്മല്‍ ഹൗസിലെ അബൂബക്കര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഒന്നര മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രിയും തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു.






