കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ കൂടെ താമസിച്ചിരുന്ന ആണ്‍ സുഹൃത്തിനെ കാണാനില്ലെന്നു കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടക, ഗദക്, ലക്ഷ്മീശ്വര്‍, അംബേദ്ക്കര്‍ നഗറിലെ ഗിരിജ (28)യാണ് ആണ്‍ സുഹൃത്തായ എല്ലപ്പ എസ് മൊഗേരി (37)യെ കാണാനില്ലെന്നു കാണിച്ച് പരാതി നല്‍കിയത്. ചൗക്കി, കുന്നില്‍ കെ എം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികായിരുന്നു ഇരുവരും. ഏപ്രില്‍ 18ന് രാവിലെ എട്ടു മണിക്ക് ജോലിക്കു പോകുന്നുവെന്ന് പറഞ്ഞു പോയതിനു ശേഷം പിന്നീട് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.






