ആത്മീയ നിറവിൽ നിറഞ്ഞൊഴുകാൻ ഒരുങ്ങി മൊഗ്രാൽ വലിയ ജമാഅത്ത് പള്ളി;വലിയുല്ലാഹി അറബി ഹാജി (റ) മഖാo ഉറൂസ് മെയ് 19 മുതൽ 24 വരെ

മൊഗ്രാൽ : മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളി വലിയുള്ളാഹി അറബി ഹാജി (റ) ഉറൂസ് നേർച്ച മെയ് 19 മുതൽ 24 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഉറൂസ്ആറ് ദിവസം നീണ്ടുനിൽക്കും. പ്രാർത്ഥനകളും മൗലിദ് പാരായണങ്ങളും മതപ്രഭാഷണങ്ങളും ദിക്‌റുകളും കൊണ്ട് ഉറൂസ് സമ്പന്നമാകും. പ്രമുഖ മതപണ്ഡിതന്മാർ, സാദാത്തീങ്ങൾ, പ്രശസ്ത പ്രഭാഷകർ പങ്കെടുക്കുന്ന പരിപാടികൾക്ക് വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു. ആത്മീയ വിജ്ഞാനവും സംസ്കാരിക പൈതൃകവും മതസൗഹാർദ്ദവും കൈമാറുന്ന വേദിയായി ഈ 6 ദിനരാത്രങ്ങൾ മാറും.മഖാo സിയാറത്ത്, വിവിധ തങ്ങൾമാർ …

മഞ്ചേശ്വരം മണ്ഡലത്തിലെ തീര ദേശ അപകടമരണങ്ങൾക്കു കാരണം ടൂറിസം പദ്ധതികളോടുള്ള അധികൃത അവഗണനയെന്നു പരാതി

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ കടലോര ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിൽ അധികൃതർ പ്രകടിപ്പിക്കുന്ന അവഗണനയാണ് ഈ മേഖലയിൽ കടലിൽ അപകടങ്ങളും, മരണങ്ങളും തുടർക്കഥയാവുന്നതിനു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. കടലോരത്തെ കളിയും,കടലിലെ കുളിയുമാണ് പലപ്പോഴും തീര മേഖലയിൽ അപകടത്തിനും മരണത്തിനും ഇടയാക്കുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത് തടയാൻ തീരത്ത് സുരക്ഷാസംവിധാനമില്ല. നാട്ടുകാർ മുന്നോട്ടുവക്കുന്ന ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമാക്കാനായാൽ സുരക്ഷാസംവിധാനം വരും,ഇത് വഴി അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. 10 വർഷത്തിനിടെ മഞ്ചേശ്വരം മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള തീരമേഖലയിൽ നിരവധി …

ബസ് കാലില്‍ കയറിയിറങ്ങി യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: ബസ് കാലില്‍ കയറിയിറങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൂക്കാട്ടിരി സ്വദേശിയായ കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്. മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം. ബസിലേക്ക് ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കാലിലൂടെ ബസ് കയറുകയായിരുന്നു. അപകടത്തല്‍ ഗുരുതരമായി പരിക്കേറ്റ അലവിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറായി ജോലി ചെയ്യുകയാണ് അലവി.

നിതിന്‍ രാജിന്റെ മരണം: നാളത്തെ ഹര്‍ത്താലില്‍ അവശ്യസര്‍വീസുകളെ ഒഴിവാക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ചൊവ്വാഴ്ച നടത്തുന്ന ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സംഘടന അറിയിച്ചു.അതേസമയം കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ …

കുമ്പളയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു

കാസർകോട്: അത്യുഷ്ണം തുടരുന്നതിനിടയിൽ കുമ്പളയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. കുമ്പള സ്റ്റാന്റിലെ ഡ്രൈവർ നൗഷാദി ( 27 )നാണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹത്തെ കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നൗഷാദിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.

നിതിന്‍ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 17 ദിവസം ഒളിവില്‍ കഴിഞ്ഞശേഷമാണ് സംഗീത അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കഴിഞ്ഞദിവസം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുവന്നത്. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോ.സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതിയായ ഡോ. എം.കെ റാം …

ചക്ക വീണ് വീട്ടുമുറ്റത്തുണ്ടായിരുന്ന മൂര്‍ഖന്‍ പാമ്പ് ചത്തു

എറണാകുളം: ചക്ക വീണ് വീട്ടുമുറ്റത്തുണ്ടായിരുന്ന മൂര്‍ഖന്‍ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്ത് തിങ്കളാഴ്ച ( ഇന്നു) രാവിലെയാണ് സംഭവം. മുറ്റത്തിന് സമീപം വീണു കിടന്ന ചക്കകള്‍ എടടുക്കാന്‍ ചെന്നപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു. പാമ്പിനെ കുഴിച്ചിട്ടു. കനത്ത ചൂടിനിടെ സംസ്ഥാനത്തെങ്ങും പാമ്പ് ശല്യം രൂക്ഷമാവുകയാണ്. പാമ്പ് കടിയേല്‍ക്കുന്നതും വര്‍ദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി ഏഴു പേര്‍ക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ കിടപ്പുമുറിയില്‍ നിന്നും അഞ്ച് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട വിഷ പാമ്പുകളെ …

കാസര്‍കോട്ട് 30 ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു , പ്രതീക്ഷയോടെ നാട്

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഏപ്രില്‍ 30ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത തോതില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 29ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ മഴയെ കാത്തിരിക്കുന്നത്.

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമം; മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 30,000 രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ …

വെള്ളരിക്കുണ്ട്, എളേരിത്തട്ടില്‍ നാലരവയസ്സുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; കുട്ടി ഗുരുതരനിലയില്‍ പരിയാരത്ത്

കാസര്‍കോട്: അത്യുഷ്ണം തുടരുന്നതിനിടയില്‍ വെള്ളരിക്കുണ്ട് താലൂക്കിൽ നാലരവയസ്സുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. പെൺകുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എളേരിത്തട്ട്, നര്‍ക്കിലക്കാടാണ് സംഭവം. പന്തു കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അഗ്‌നി കാവടിക്കിടെ തീയില്‍ വീണ് യുവാവിന് പൊള്ളലേറ്റു; അപകടം തീകുണ്ഠത്തില്‍ ചാടുന്നതിനിടെ

തിരുവനന്തപുരം: അഗ്‌നി കാവടിക്കിടെ തീയില്‍ വീണ് യുവാവിന് പൊള്ളലേറ്റു. ആറ്റിങ്ങല്‍ മണമ്പൂര്‍ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അഗ്‌നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തില്‍ ചാടുന്നതിനിടെയാണ് കാവടി ഭക്തന്‍ കാലു തെന്നി തീകുണ്ഠത്തില്‍ വീണത്. കഴിഞ്ഞദിവസം രാത്രിയാണ് അപകടം. മണമ്പൂര്‍ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. ഇരു കൈകാലുകള്‍ക്കും വയറ്റിലും പൊള്ളലേറ്റ റിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും റിജു തീക്കുണ്ഠത്തില്‍ ചാടി അഗ്‌നിക്കാവടിയില്‍ പങ്കെടുത്തിരുന്നു.

കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

കാസര്‍കോട്: മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും ലിഗമെന്റ് പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി കുമ്പള ജില്ലാ സഹകരണ ആശുപത്രി അഭിമാനകരമായ നേട്ടം കൈവരിച്ചു. നാലുമണിക്കൂര്‍ നേരമെടുത്താണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ഈ നേട്ടം കൈവരിച്ചത്.ജില്ലയില്‍ ആദ്യമായാണ് ബയോ സിന്തറ്റിക് ഗ്രാഫ്റ്റ് ഉപയോഗിച്ച് മുട്ടിലെ ലിഗമെന്റ് പുനര്‍നിര്‍ണ്ണയ ശസ്ത്രക്രിയയും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രത്രിയയും ഒരേ സമയത്ത് പൂത്തി യാക്കിയതെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയ രോഗിക്ക് വേഗത്തിലുള്ള സുഖപ്രാപ്തി ഉറപ്പാക്കുന്നതാണെന്നു ആശുപത്രി …

കുഞ്ചാര്‍ഗുഡ്ഡയിലെ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, കടംബള സ്‌കൂളിനു സമീപത്തെ കുഞ്ചാര്‍ഗുഡ്ഡയിലെ ഇബ്രാഹിം(52) അന്തരിച്ചു. പരേതരായ അബ്ബാസ്-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗദ. മക്കള്‍: ലുഹൈ, നസീബ്, നഷീദ്. മരുമകന്‍: അഫ്‌സല്‍ മൊഗ്രാല്‍ (ദുബായ്). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുഞ്ഞി, ആയിശ, ആസ്യൂമ്മ, ബീഫാത്തിമ, ഹമീദ് സഹദി, പരേതരായ മുഹമ്മദ്, അബ്ദുല്ല, സുഹ്‌റ, അലീമ.

കുട്ടികള്‍ ഉറങ്ങിയിരുന്ന കട്ടിലില്‍ 5 വിഷപ്പാമ്പുകള്‍; എല്ലാം വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ടവ

കോഴിക്കോട് : കുറ്റ്യാടിയിലെ ഒരു വീടിനുള്ളില്‍ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് വിഷപ്പാമ്പുകളെ കണ്ടെത്തിയത്. വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട വിഷ പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലായിരുന്നു ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടികളെ അവിടെ നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് മറ്റ് മുറികളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സമീപവാസികളും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ചുവരിലെ …

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ; സന്ദേശം എത്തുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും ഇത് എസ്.എം.എസായി ആയി അറിയിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു. വൈകിട്ട് ആറുമണിക്കും രാത്രി 11 മണിക്കും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ …

കാണാതായ പഞ്ചായത്ത് അംഗം കാട്ടിനുള്ളില്‍ അവശനിലയില്‍; ചുമന്ന് പുറത്തെത്തിക്കാന്‍ ശ്രമം

ഇടുക്കി: നാലുദിവസം മുമ്പ് കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനകത്തുള്ള കുടിയില്‍ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. നീണ്ട തെരച്ചിലുകള്‍ക്കൊടുവിലാണ് ഇന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധന്യയെ കണ്ടെത്താന്‍ പ്രദേശത്ത് ഇന്ന് ഡ്രോണ്‍ പരിശോധനയും നടത്തിയിരുന്നു. ധന്യയുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതിനിടയിലാണ് ധന്യയെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ധന്യ വീടുവിട്ടിറങ്ങി …

നടന്‍ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; പണം തട്ടിയെടുത്തുവെന്നും യുവതിയുടെ ആരോപണം

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതിയുടെ പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി ആണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. 2023 ല്‍ ആണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലായെന്ന് യുവതി പറയുന്നു. ഷിയാസ് കരീം തന്റെ കയ്യില്‍ നിന്ന് പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടി എടുത്തു എന്നും യുവതി പരാതിയില്‍ പറയുന്നു. കോഴിക്കോട്ടും കൊച്ചിയിലും ജിംനേഷ്യം തുടങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്നും പണം നല്‍കിയില്ലെങ്കില്‍ …

മാലിയിലെ ഭീകരാക്രമണം; പ്രതിരോധ മന്ത്രിയും രണ്ടാം ഭാര്യയും പേരക്കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ പ്രതിരോധ മന്ത്രി സദിയോ കമാറയും കുടുംബവും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മാലിയുടെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള മന്ത്രിയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കുടുംബം കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് സദിയൊ കാമറയെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് ഈസ ഉസ്മാന്‍ കൗലിബാലി …