മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട; കാറില്‍ കടത്തിയ 50 ഗ്രാം എം ഡി എം എയുമായി ആലംപാടി, ടിപ്പുനഗര്‍ സ്വദേശിയും കൂട്ടാളികളും പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസും സ്ക്വാഡും നടത്തിയ നീക്കത്തിലാണ് മയക്കുമരുന്നു കടത്ത് സംഘം പിടിയിലായത്. മഞ്ചേശ്വരം ,പാവൂര്‍ സ്‌നേഹാലയത്തിനു സമീപത്ത് സ്വിഫിറ്റ് കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
കാസര്‍കോട്, ആലംപാടി ,ടിപ്പുനഗര്‍ സഹല്‍ മന്‍സിലില്‍ സി എ മുഹമ്മദ് സഹല്‍ ,എറണാകുളം നോര്‍ത്ത് പറവൂര്‍, പൊന്നാനിയില്‍ ഹൗസില്‍ അരുണ്‍കുമാര്‍, കോഴിക്കോട്, വടകര, പുത്തൂര്‍, മയൂര ഹൗസിലെ എം പി അനുഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page