ആര്‍.എം.പി. പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മലം തള്ളി; രാഷ്ട്രീയ പകപോക്കലെന്ന് കുടുംബം

കോഴിക്കോട്: ആര്‍.എം.പി. പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മലം തള്ളിയതായി പരാതി. നാദാപുരം തൂണേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വെള്ളം കോരിയെടുത്തപ്പോള്‍ മലം കലര്‍ന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ആര്‍.എം.പി. പ്രവര്‍ത്തകന്‍ തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തുമ്പോളിപ്പൊയില്‍ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്.

മനോജനും സഹോദരനും ഉപയോഗിക്കുന്ന കിണറാണിത്. ആര്‍.എം.പി. രൂപവത്കരണം മുതല്‍ സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു മനോജന്‍. എന്നാല്‍ തനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്‌നമില്ലെന്ന് മനോജന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമാണ് ഇതിനു പിന്നിലെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കിണറ്റില്‍ മലം തള്ളി കുടിവെള്ളം മുട്ടിക്കാന്‍ നോക്കിയവരെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

വിവരമറിഞ്ഞ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി. ഷാഹിന, തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, സ്ഥിരംസമിതി ചെയര്‍മാന്‍ കെ.എം. സമീര്‍, യു.ഡി.എഫ്. നേതാക്കളായ മോഹനന്‍ പാറക്കടവ്, രവീഷ് വളയം, സി.കെ. സുബൈര്‍, അശോകന്‍ തൂണേരി, സി. അബ്ദുല്‍ ഹമീദ്, എ.കെ.ടി. കുഞ്ഞമ്മദ്, മനോജന്‍ കുന്നത്ത്, ഹരീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page