വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 67 കാരനായ പലചരക്ക് കടയുടമ അറസ്റ്റില്‍

ഭുവനേശ്വര്‍: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 67 കാരനായ പലചരക്ക് കടയുടമയെ പൊലീസ് അറസ്റ്റുചെയ്തു. ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ ഏപ്രില്‍ 24 ന് നടന്ന സംഭവത്തില്‍ നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്ക് കട നടത്തുന്ന ദീപക് പ്രധാന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടയോട് ചേര്‍ന്നാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്.

ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് അതിജീവിത പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതീവ സുരക്ഷയുള്ള വനിതാ ഹോസ്റ്റലില്‍ പുറത്തുനിന്നുള്ള ഒരാള്‍ എങ്ങനെ അതിക്രമിച്ചു കടന്നു എന്ന അന്വേഷണത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page