കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് അഷ്ഫാഖി(18)നെയാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ അനൂപ്, സഫ്‌വാന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.







