സംസ്ഥാനത്ത് ആദ്യമായി ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ വിട വാങ്ങി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍(57) വിട വാങ്ങി. ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

2015 ജുലൈ 24 ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മാത്യു അച്ചാടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ചെലവായ ആറുലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് മാത്യുവിന് വേണ്ടി നാവിക സേനയുടെ ഹെലികോപ്റ്റര്‍ വിട്ടുനല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയമാണ് മാത്യുവിന് വച്ചുപിടിപ്പിച്ചത്. ഓട്ടോഡ്രൈവറായിരുന്നു മാത്യു അച്ചാടന്‍. കേരളത്തിലെ അവയവദാന ചരിത്രത്തില്‍ നാവികസേനയുടെ പങ്കാളിത്തത്തോടെ നടന്ന ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന നിലയില്‍ ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page