അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26 നാളെ മുതൽ

കുമ്പള: അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26 നാളെ ആരംഭിക്കും. ഏഷ്യൻ ടൂർസ് ആൻ്റ് ട്രാവൽസ് ഇരിട്ടി ആണ് പരിപാടി സ്പോൻസർ ചെയ്യുന്നത്.
വൈകുന്നേരം മൂന്നുമണി മുതൽ രാത്രി 10.30 വരെ പരിപാടികൾ നടക്കും. രാത്രി എട്ടു മണി മുതൽ 10.30 വരെ ഓരോ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാന വിതരണവും നടക്കും.
പരിപാടിയുടെ ഭാഗമായി ഫ്ലവർ ഷോയും അപൂർവങ്ങളായ പൂചെടികൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിൽപനയും ഉണ്ടാകും.
ഉപ്പള കൈക്കമ്പയിലാണ് എക്സ്പോ നടക്കുക. നിരവധി സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഒരുക്കും.
മെയ് 11 വരെയാണ് എക്സ്പോ നടക്കുകയെന്നു
എം.കെ. മുഹമ്മദ്, നൗഷാദ് എന്നിവർ വാർത്ത സമ്മേളത്തിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page