സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; എല്ലാ ജില്ലകളിലും സൈറണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടാകുന്നത്. നിലവില്‍ കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ്. ഈ ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളിലും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പൊതുവെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

തീരദേശ സംസ്ഥാനമായതിനാല്‍ തന്നെ അന്തഃരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവപ്പെടുന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഈ സാഹചര്യം രണ്ട് ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page