കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം കുണ്ടറയ്ക്ക് സമീപം കൊച്ചു പ്ലാമൂട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ആദിദേവാണ് (12) മരിച്ചത്. വീടിന് സമീപം ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന മെഷിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ പ്രദേശവാസികളെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല







