സംരക്ഷണത്തിന് പദ്ധതികളോ, സഹായമോ ഇല്ല: ജില്ലയിലെ മുളങ്കാടുകൾ മൂളുന്നു

കാസർകോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അലങ്കാരമായി നിൽക്കുന്ന മുളങ്കാടുകൾ സംരക്ഷിക്കാനോ, സഹായിക്കാനോ പദ്ധതികൾ ഇല്ലാത്തത് ഇത് വെച്ചുപിടിപ്പിക്കുന്ന വർക്ക് സങ്കട മുണ്ടാക്കുന്നു.നദീതീരങ്ങളെ ബലപ്പെടുത്താനും, വീട്ടുപറമ്പുകൾ സംരക്ഷിക്കുന്നതിനുമാണ് കൃഷിക്കാർ ഉൾപ്പെടെയുള്ളവർ ഒരു കാലത്ത് മുളങ്കാടുകൾ വെച്ചു പിടിപ്പിച്ചിരുന്നത്.ഇത് പിന്നീട് വലിയൊരു വരുമാനം കൂടിയായത് ഇവർക്ക് സന്തോഷവും നൽകിയിരുന്നു. അതുകൊണ്ടുതന്നെ അവർ ഇതിനെ സംരക്ഷിച്ചു പോന്നു. പലയിടങ്ങളിൽ നിന്നും മുളകൾ തേടി ഇവരുടെ വീടുകളിൽ എത്തുന്നവർ ഏറെയാണ്. ഉത്സവാഘോഷങ്ങളിലും മറ്റും പരിസ്ഥിതിക്ക് അനുയോജ്യമായ കുടിലുകളും,കടകളും ഉണ്ടാക്കുന്നതിനു മുളകൾ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു.ക്ഷേത്രങ്ങളിലെ പല ആചാരാനുഷ്ഠാനങ്ങളിലും മുളയ്ക്കും,മുള ഉൽപ്പന്നങ്ങൾക്കും ഇപ്പോഴും ഇടമുണ്ട്. മുളങ്കാടുകൾക്ക് ടൂറിസം വകുപ്പ് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്.കല, സംഗീതം,ആചാരം, കരകൗശല വസ്തുക്കൾ, നിർമ്മിതികൾ തുടങ്ങിയ സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളയ്ക്ക് വലിയ പങ്കുണ്ട്. 2018ലെ പ്രളയകാ ലത്ത് കേരളത്തിലെ നദികളിൽ തീര ശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങഅല്ലായിരുന്നു.അതിന് കാരണം ഭാരതപ്പുഴയുടെ തീരങ്ങളിലെ മുളങ്കാടുകളായിരുന്നു . അവയാണ് തീര ശോഷണത്തെ പ്രതിരോധിച്ചത്. എന്നിട്ടും ഇവയെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികളൊന്നും കൊണ്ടുവരുന്നുമില്ല. മുള കൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും അവയെ സംരക്ഷിക്കുന്ന കാര്യത്തിലും, സഹായിക്കുന്ന കാര്യത്തിലും പദ്ധതികൾ ആവിഷ്കരിക്കുന്നില്ല.ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുളങ്കാടുകൾ. ഒരിക്കൽ മുറിച്ചുമാറ്റിയാലും വീണ്ടും കുറ്റിയിൽ നിന്ന് വളർന്നു വരുന്നു എന്നതും മുളയുടെ സവിശേഷതയാണ്.പരപ്രദേശങ്ങളിലും ഇത് വേരുപിടിച്ചു തഴച്ചു വളരുന്നു.ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങളിലും മുള ഒരു പ്രധാന തൊഴിൽ ഘടകവുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page