കിണര്‍ പണിക്കിടയില്‍ സൂര്യാഘാതം; യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് സൂര്യാഘാതമേറ്റു മരിച്ചു. ചെമ്പിലോട്, പള്ളിപ്പൊയില്‍ കൃഷ്ണ നിവാസില്‍ സനല്‍ കുമാര്‍(26) ആണ് മരിച്ചത്. കിണര്‍ പണിക്കിടയിലാണ് സൂര്യാഘാതമേറ്റത്. സുഹൃത്തും അയല്‍വാസിയുമായ ബൈജുവിന്റെ വീട്ടിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ സനൽകുമാർ ബുധനാഴ്ച ഉച്ചയ്ക്ക് ആണ് കുഴഞ്ഞു വീണത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

കുഞ്ഞികൃഷ്ണന്‍-സതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മക്കള്‍: ശിവ രുദ്ര. ദയാനു.
മലപ്പുറത്തു നാലു വയസ്സുകാരിയെ സൂര്യാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടൂരിലെ ഇസാ ജോണ്‍ ആണ് ആശുപത്രിയിലായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. പാലക്കാട്, തൃശൂര്‍, കൊല്ലം, ജില്ലകളില്‍ ഉഷ്ണ തരംഗബാധിത മുന്നറിയിപ്പ് നല്‍കി. മറ്റു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page